കൂടത്തായി ; ജോളിയെ അഞ്ചാമത്തെ കേസിലും അറസ്റ്റുചെയ്തു

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Tuesday, November 12, 2019

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ അഞ്ചാമത്തെ കേസിലും അറസ്റ്റുചെയ്തു. ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് കൊല്ലപ്പെട്ട കേസിലാണ് ജോളിയെ ഇന്ന് അറസ്റ്റുചെയ്തത്.

കുറ്റ്യാടി സിഐ എൻ സുനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോഴിക്കോട് ജില്ലാ ജയിലിൽ എത്തിയാണ് ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജോളിയെ കസ്റ്റഡിയിൽ വാങ്ങാനുളള അപേക്ഷ നാളെ താമരശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകും.

×