ജോളിയുടെ ആത്മഹത്യാശ്രമം കൈഞരമ്പ് കടിച്ചു മുറിച്ച് ; പല്ലുകൊണ്ട് ഞരമ്പ് കടിച്ചു മുറിച്ചു, ടൈലില്‍ ഉരച്ച് വലുതാക്കിയെന്ന് ജോളിയുടെ മൊഴി ; ജയിലില്‍ ഞരമ്പ് മുറിക്കാനുള്ള വസ്തുക്കള്‍ ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് ; ഞരമ്പ് കടിച്ചു മുറിച്ച തരത്തിലുള്ള മുറിവല്ല ജോളിയുടെ കൈയ്യിലുള്ളതെന്ന് ഡോക്ടര്‍മാര്‍ ; ദുരൂഹത

New Update

കോഴിക്കോട് : കൂടത്തായി കൂട്ടകൊലപാതക കേസിലെ പ്രതി ജോളിയുടെ ആത്മഹത്യാശ്രമം കൈഞരമ്പ് കടിച്ച്‌ മുറിച്ചാണെന്ന് മൊഴി. പല്ലുകൊണ്ട് കൈയിലെ ഞരമ്പ് കടിച്ച്‌ മുറിച്ചെന്നും ടൈലില്‍ ഉരച്ച്‌ വലുതാക്കിയെന്നുമാണ് ജോളി പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ പ്രതിയുടെ മൊഴി വിശ്വസനീയമല്ലെന്ന് ജയില്‍ സൂപ്രണ്ട് പ്രതികരിച്ചു. ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് ജോളിയിപ്പോള്‍.

Advertisment

publive-image

ആശുപത്രിയിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. ജയിലില്‍ ജോളിയുടെ സെല്ലില്‍ അധികൃതര്‍ കൂടുതല്‍ പരിശോധന നടത്തി. ഞരമ്പ് മുറിക്കാന്‍ ഉപയോഗിച്ച വസ്തുക്കള്‍ ഒന്നും സെല്ലില്‍ കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ രക്തം വാര്‍ന്ന നിലയില്‍ ജോളിയെ ജയിലില്‍ കണ്ടെത്തുകയായിരുന്നു. ജയില്‍ അധികൃതര്‍ തന്നെയാണ് ജോളിയെ ആശുപത്രിയിലെത്തിച്ചത്. മുന്‍പും ജോളി ആത്മഹത്യാ ശ്രമം നടത്തിയിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പ്രതിയുടെ ആത്മഹത്യാ പ്രവണത കണക്കിലെടുത്ത് മെഡിക്കല്‍ കോളജിലെ കൗണ്‍സിലര്‍മാരുടെ സഹായം തേടിയിരുന്നു. സുരക്ഷയെ മുന്‍ നിര്‍ത്തി ജോളിയെ മറ്റ് മൂന്ന് പേര്‍ക്ക് ഒപ്പമാണ് സെല്ലില്‍ പാര്‍പ്പിച്ചിരുന്നത്.

കൈ കടിച്ചുമുറിച്ച തരത്തിലുള്ള മുറിവല്ല ജോളിയുടെ കൈയ്യിലുള്ളതെന്നാണ് ഡോക്ടര്‍മാരും അറിയിച്ചിട്ടുള്ളത്. ജോളിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജോളി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

jolly joseph koodathayi suicide attempt koodathayi murder
Advertisment