ആഡംബര കപ്പലിൽ ഉല്ലാസയാത്ര പാക്കേജുമായി കൂത്താട്ടുകുളം കെഎസ്ആര്‍ടിസി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൂത്താട്ടുകുളം: കടലിലെ ഉല്ലാസയാത്രക്ക് ആഡംബരകപ്പലായ നെഫർറ്റിറ്റിയിൽ സൗകര്യങ്ങളൊരുക്കി
കൂത്താട്ടുകുളം കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെൽ. നമ്മെ വിസ്മയിപ്പിക്കുന്ന ജലയാനമാണ് 'നെഫര്‍റ്റിറ്റി'.

Advertisment

publive-image

കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍റെ നേതൃത്വത്തിലാണ് 'നെഫര്‍റ്റിറ്റി' പ്രവർത്തിക്കുന്നത്. 250 ലൈഫ് ജാക്കറ്റുകള്‍, 400 പേര്‍ക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകള്‍, രണ്ട് ലൈഫ് ബോട്ടുകള്‍ തുടങ്ങിയവ നെഫര്‍റ്റിറ്റിയിലുണ്ട്. 48.5മീറ്റർ നീളവും,14.5മീറ്റർ വീതിയുമുള്ള ചതുർ നക്ഷത്രപദവിയുള്ള മൂന്നു നിലകളുള്ള ആഡംബര കപ്പലാണ് നെഫർ റ്റിറ്റി.

കെ എസ് ആർ ടി സി വഴി ബുക്ക് ചെയ്ത് പോയാൽ! ഞങ്ങൾക്ക് എന്താ കൂടുതലായി ലഭിക്കുന്നത് ? എന്ന് ചിലർക്കെങ്കിലും തോന്നിയിരിക്കാം... എങ്കിൽ നേട്ടം ഉണ്ട്. എന്താണെന്നല്ലേ . കെ എസ് ആർ ടി സി വഴി ബുക്ക് ചെയ്താൽ 5 മണിക്കൂർ ( സാധാരണ 4 മണിക്കൂർ) കടലിൽ വിവിധ വിനോദങ്ങളോടെ ചിലവഴിക്കുവാൻ സാധിക്കും.

കൂടാതെ 

(1)രസകരമായ ഗെയിമുകൾ
(2) തത്സമയ സംഗീതം
(3)നൃത്തം
(4) സ്പെഷ്യൽ അൺലിമിറ്റഡ് ബുഫെ ഡിന്നർ
(2 നോൺവെജ് & 2 വെജ് )
(5) മ്യൂസിക് വിത്ത് അപ്പർ ഡെക്ക് ഡി.ജെ
(6) വിഷ്വലൈസിങ് എഫക്റ്റ്
(7) കുട്ടികളുടെ കളിസ്ഥലം
(8) മിനി തീയേറ്റർ എന്നിവ ഈ പാക്കേജിൽ ലഭ്യമാകും.

കെ.എസ്.ആർ.ടി.സിയും, കെ.എസ്.ഐ.എൻ സി യും സംയുക്തമായി നടത്തുന്ന ആഡംബര ക്രൂയിസ് കപ്പൽ യാത്ര 2022 ഡിസംബർ 19 തിങ്കൾ,ഡിസംബർ 20 ചൊവ്വ തീയതികളിൽ കൂത്താട്ടുകുളം ഡിപ്പോയിൽ നിന്നും ആരംഭിക്കുന്നു. ആദ്യം ബുക്ക് ചെയ്യുന്ന 51 പേർക്കാണ് അവസരം ലഭിക്കുക.

ഡിസംബർ 19നും, 20നും ഉച്ചക്ക് 1 മണിക്ക് കൂത്താട്ടുകുളത്തു നിന്നും കെ എസ് ആർ ടി സി ബസിൽ പുറപ്പെട്ട് ബോൾ ഗാട്ടിയിൽ എത്തി, അവിടെ നിന്നും ആഡംബര ക്രൂയിസ് കപ്പലിൽ യാത്ര തിരിച്ച്, കടലിലൂടെ 12നോട്ടിക്കൽ മൈൽ (20km )കപ്പൽ യാത്ര കഴിഞ്ഞ് രാത്രി 10.30യോടെ കൂത്താട്ടുകുളത്ത് മടങ്ങി എത്തുന്ന ഒറ്റ ദിവസ യാത്രയാണ് ക്രമീകരിച്ചിരിക്കുന്നത് .

മുതിർന്നവർക്ക് (10വയസിന് )മുകളിൽ പ്രായമുള്ളവർക്ക് 2850 രൂപയും, കുട്ടികൾക്ക് (5-10വയസ്സ് )വരെ പ്രായമുള്ളവർക്ക് 1150 രൂപയും ആണ് ഈടാക്കുന്നത്.

അവിസ്മരണീയവും, വ്യത്യസ്തവുമായ ഒരു യാത്രാനുഭവം ഉറപ്പാക്കിയിട്ടുള്ള ഈ ടൂർ പാക്കേജ് സംബന്ധിച്ച
കൂടുതൽ വിവരങ്ങൾക്കും, സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും ബന്ധപ്പെടുക .

ഫോൺ :9447223212 (പ്രശാന്ത് വേലിക്കകം ) ടൂർ -കോ -ഓർഡിനേറ്റർ കെഎസ്ആര്‍ടിസി കൂത്താട്ടുകുളം

Advertisment