Advertisment

കൊ​റോ​ണ വൈ​റ​സ്: കേ​ര​ള​വും ജാ​ഗ്ര​ത​യോ​ടെ... വൈറസിനെ പ്രതിരോധിക്കുന്നതിനായി ആ​രോ​ഗ്യ​വ​കു​പ്പ് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി

New Update

തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ വൈ​റ​സ് ചൈ​ന​യി​ല്‍ പ​ട​ര്‍​ന്നു​പി​ടി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ര​ള​വും ജാ​ഗ്ര​ത​യോ​ടെ നീ​ങ്ങു​ക​യാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ ശൈ​ല​ജ. കൊ​റോ​ണ വൈ​റ​സ് പ്ര​തി​രോ​ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യ് ആ​രോ​ഗ്യ​വ​കു​പ്പ് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി.

Advertisment

publive-image

മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലും ജി​ല്ല​യി​ലെ പ്ര​ധാ​ന ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക​ളി​ലും ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ള്‍ ത​യാ​റാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും അ​ണു​ന​ശീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കേ​ണ്ട​താ​ണെ​ന്നും മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി.

സു​ര​ക്ഷാ ക​വ​ച​ങ്ങ​ള്‍, കൈ​യു​റ, മാ​സ്ക് തു​ട​ങ്ങി​യ സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ള്‍, മ​രു​ന്നു​ക​ള്‍ എ​ന്നി​വ ല​ഭ്യ​മാ​ക്കാ​ന്‍ കെ​എം​എ​സ്‌സി​എലിനെ ചു​മ​ത​ല​പ്പെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​വ​രു​ടെ സാംപിളു​ക​ള്‍ വൈ​റോ​ള​ജി ലാ​ബി​ലേ​ക്ക് അ​യ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി അ​റി​യി​ച്ചു.

korana virus health
Advertisment