ബീജിയിംങ്: ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. രോഗികളെ പരിചരിച്ചവർക്കും രോഗം പടർന്നതായാണ് റിപ്പോര്‍ട്ട്. രോഗംബാധിച്ചവരുടെ എണ്ണം 300 ആയി ഉയർന്നു.ലോക ആരോഗ്യ സംഘടന അന്തരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ്.
/sathyam/media/post_attachments/awLaZI2d66VE54qSjO9E.jpg)
വൈറസ് ബാധയെ തുടർന്ന് ദില്ലി അന്തരാഷ്ട്ര വിമാനത്താവളത്തിലും പരിശോധന കർശനമാക്കി. ചൈനയിൽ നിന്നുള്ള യാത്രക്കാരെ വിമാനത്താവളങ്ങളിൽ വിദഗ്ദ്ധ പരിശോധന നടത്തും.
കൊൽക്കത്ത, മുംബൈ വിമാനത്താവളത്തിലും പരിശോധന ഉണ്ടാകും. ഓസ്ട്രേലിയ, തായ് ലൻറ്, നേപ്പാൾ എന്നിവിടങ്ങളിലും രോഗ പരിശോധന കർശനമാക്കി.