വീട്ടിലേക്ക് പോകവെ ബൈക്ക് കൈകാട്ടി നിര്‍ത്തി, ദേഹത്തേക്ക് ആസിഡ് ഒഴിച്ചു; ഡിവൈഎഫ്‌ഐ കോതമംഗലം ബ്ലോക്ക് പ്രസിഡണ്ട് ഗുരുതരാവസ്ഥയില്‍

New Update

കോതമംഗലം :ഡിവൈഎഫ്‌ഐ കോതമംഗലം ബ്ലോക്ക് പ്രസിഡണ്ട് ജിയോ പയസിന് നേരെ ആസിഡ് ആക്രമണം. രാമല്ലൂരിലെ വീട്ടിലേക്ക് ബൈക്കില്‍ പോകവെയാണ് ആക്രമണം.

Advertisment

publive-image

ബൈക്ക് കൈകാട്ടി നിര്‍ത്തി ജിയോയുടെ ദേഹത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. ശനിയാഴ്ച്ച രാത്രി ഒമ്പതോടെയാണ് സംഭവം. ശരീരമാസകലം പൊള്ളലേറ്റ ജിയോയെ കോതമംഗലം ധര്‍മ്മഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

acid attack
Advertisment