New Update
കൊട്ടാരക്കര: കൊട്ടാരക്കരയില്‍ നിയന്ത്രണം വിട്ട് ഇടിച്ച് മറിഞ്ഞ പിക് അപ്പ് വാനിന്റെ അടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. വെണ്ടാർ പൊങ്ങൻപാറ മണിമംഗലത്ത് വീട്ടിൽ( ആഴാന്തകാല) രവീന്ദ്രൻപിള്ള(65)യാണ് മരിച്ചത്.ഒപ്പം ഉണ്ടായിരുന്ന ഭാര്യ ഷൈലജ(56)യെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Advertisment
/sathyam/media/post_attachments/lo7wWSGye17gb7vkv3iW.jpg)
ഇന്നലെ വൈകിട്ട് ആറരയോടെ കൊട്ടാരക്കര- പുത്തൂർ റോഡിൽ പത്തടി ജംക്‌ഷന് സമീപമാണ് അപകടം. കൊട്ടാരക്കരയിൽ നിന്നും സ്കൂട്ടറിൽ വീട്ടിലേക്ക് പോവുകയായിരുന്നു ദമ്പതികൾ. എതിരെ വന്ന പിക് അപ്പ് വാൻ നിയന്ത്രണം വിട്ട് വലതുഭാഗത്തേക്ക് കയറി സ്കൂട്ടറിലേക്ക് ഇടിച്ച് മറിയുകയായിരുന്നു.
സ്കൂട്ടറുമായി രവീന്ദ്രൻപിള്ള വാനിന്റെ അടിയിൽപ്പെട്ടു. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി.റോഡിലേക്ക് വീണ ഷൈലജയ്ക്കും സാരമായ പരുക്കുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us