അ​​ടു​​ക്ക​​ള​​യി​​ലെ ഗ്യാ​​സ് അ​ടു​പ്പി​ല്‍​​നി​​ന്നു തീ​​പ​​ട​​ര്‍​​ന്നു പൊ​​ള്ള​​ലേ​​റ്റ പെ​​ണ്‍​കു​​ട്ടി മ​​രി​​ച്ചു

New Update

publive-image

Advertisment

കോ​​ട്ട​​യം: അ​​ടു​​ക്ക​​ള​​യി​​ലെ ഗ്യാ​​സ് അ​ടു​പ്പി​ല്‍​​നി​​ന്നു തീ​​പ​​ട​​ര്‍​​ന്നു പൊ​​ള്ള​​ലേ​​റ്റ പെ​​ണ്‍​കു​​ട്ടി മ​​രി​​ച്ചു. ക​​ള​​ത്തി​​പ്പ​​ടി ചെ​​മ്പോ​​ല കൊ​​ച്ചു​​പ​​റ​​മ്പി​​ല്‍ ജോ​​സി​​ന്‍റെ​​യും പ​​രേ​​ത​​യാ​​യ ജ​​യ​​മോ​​ളു​​ടെ​​യും മ​​ക​​ള്‍ ജീ​​ന (അ​​മ്മു-19)യാ​​ണ് മ​​രി​​ച്ച​​ത്.

വ്യാഴാഴ്ച രാ​​വി​​ലെ 11നാ​​യി​​രു​​ന്നു അ​​പ​​ക​​ടം. 80 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം പൊ​​ള്ള​​ലേ​​റ്റു കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ല്‍ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന ജീ​​ന രാ​​ത്രി ഒ​​മ്പ​​തോ​​ടെ മ​​രി​​ച്ചു. സം​​ഭ​​വം ന​​ട​​ക്കു​​മ്പോ​​ള്‍ പെ​​ണ്‍​കു​​ട്ടി​​യു​​ടെ പി​​താ​​വും സ​​ഹോ​​ദ​​ര​​നും വീ​​ട്ടി​​ലു​​ണ്ടാ​​യി​​രു​​ന്നി​​ല്ല.

വീ​​ടി​​നു​​ള്ളി​​ല്‍​നി​​ന്നു തീ ​​പ​​ട​​രു​​ന്ന​​തും നി​​ല​​വി​​ളി​​യും കേ​​ട്ട അ​​യ​​ല്‍​​വാ​​സി​​ക​​ള്‍ സം​​ഭ​​വം പോ​​ലീ​​സി​​ലും ഫ​​യ​​ര്‍​​ഫോ​​ഴ്സി​​ലും വി​​ജ​​യ​​പു​​രം പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളെ​​യും അ​​റി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ര്‍​​ന്ന് പെ​​ണ്‍​കു​​ട്ടി​​യെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ എ​​ത്തി​​ച്ചു.

ഏ​​റ്റു​​മാ​​നൂ​​ര്‍ മ​​ജി​​സ്ട്രേ​​റ്റ് മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി കു​​ട്ടി​​യു​​ടെ മൊ​​ഴി രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ന്‍​​ഡോ​​സ്കോ​​പി ടെ​​ക്നീ​​ഷ്യ​​ന്‍ കോ​​ഴ്സ് വി​​ദ്യാ​​ര്‍​​ഥി​​നി​​യാ​​യി​​രു​​ന്നു ജീ​​ന.

Advertisment