കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച് മിണ്ടാപ്രാണിയോട് വീണ്ടും ക്രൂരത; കോട്ടയത്ത് പോത്തിനെ മരത്തില്‍ കെട്ടിത്തൂക്കി

ന്യൂസ് ബ്യൂറോ, കോട്ടയം
Tuesday, March 2, 2021

കോട്ടയം: കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച് കൊണ്ട് മിണ്ടാപ്രാണിയോട് വീണ്ടും ക്രൂരത. കോട്ടയത്ത് പോത്തിനെ മരത്തില്‍ കെട്ടിത്തൂക്കി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഒരു മാസം മുന്‍പ് എറണാകുളത്ത് ഓടുന്ന കാറിന്റെ പിന്നില്‍ പട്ടിയെ കെട്ടിവലിച്ച സംഭവത്തിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പാണ് മറ്റൊരു സംഭവം. കോട്ടയം മണര്‍കാടാണ് ഒരു വയസായ പോത്തിനെ മരത്തില്‍ കെട്ടിത്തൂക്കിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അടുത്തിടെ മസനഗുഡിയില്‍ ആനയുടെ പുറത്തേയ്ക്ക് കത്തുന്ന ടയര്‍ വലിച്ചെറിഞ്ഞ സംഭവവും ഞെട്ടിച്ചിരുന്നു. ഗുരുതരമായി തീപൊള്ളലേറ്റ ആന ദിവസങ്ങള്‍ക്ക് ശേഷം ചരിഞ്ഞത് വലിയ ചര്‍ച്ചയായി.

×