/sathyam/media/post_attachments/66SVDEtLiQ65TNrjXDfJ.jpg)
പാല : കൊറോണ പ്രതിസന്ധിയുടെ തുടക്കം മുതല്‍ സേഫ് സോണിലായിരുന്ന കോട്ടയത്തിന്‍റെ സ്ഥിതി ഗൗരവതരമായ അവസ്ഥയിലേയ്ക്ക് മാറിയിട്ട് 3 ദിവസങ്ങളെ ആയുള്ളൂ. മൂന്നു ദിവസങ്ങള്‍കൊണ്ട് 17 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഗ്രീന്‍ സോണിലായിരുന്നതിനാല്‍ ലോക് ഡൌണ്‍ ഇളവ് ആസ്വദിച്ചിരുന്ന ജില്ല ഇപ്പോള്‍ പൊടുന്നനെ റെഡ് സോണിലേയ്ക്ക് മാറി. അതില്‍ തന്നെ അയ്മനം, വെള്ളൂർ, അയർക്കുന്നം, തലയോലപ്പറമ്പ് പഞ്ചായത്തുകൾ ഹോട്സ്പോട്ടാണ്.
ഹോട്സ്പോട്ടുകളുടെ എണ്ണം ഇനിയും കൂടാനും സാധ്യതയുണ്ട്. ലോക് ഡൌണ്‍ ഇളവുകളാണോ കോട്ടയത്തെ സ്ഥിതി വഷളാക്കിയതെന്ന് ചോദിച്ചാല്‍ അത് മുഴുവന്‍ ശരിയല്ല. എന്നാല്‍ അതില്‍ കുറച്ചു ശരിയില്ലാതില്ല. കോട്ടയത്തെ നിരത്തുകളില്‍ കഴിഞ്ഞ ആഴ്ച നിറയെ വാഹനങ്ങളായിരുന്നു.
നഗരങ്ങളില്‍ തിരക്കും വര്‍ധിച്ചിരുന്നു. ആവശ്യമില്ലാതെ റോഡില്‍ ഇറങ്ങുന്നവരുടെ എണ്ണം കൂടി വരികയായിരുന്നു. എന്നാല്‍ ഇന്ന് മുതല്‍ പോലീസ് കര്‍ശന പരിശോധനകളാണ് നടത്തുന്നത് . മതിയായ കാരണങ്ങളില്ലാതെ റോഡില്‍ ഇറങ്ങുന്നവരെ പിടികൂടി കേസെടുക്കുകയാണ്.
ഇതിനിടെ ജനപ്രതിനിധികളും ചില പൊതുപ്രവര്‍ത്തകരും പോലും കാര്യങ്ങളെ വേണ്ട വിധം ഗൗരവത്തോടെ കാണാതെ മുതലെടുപ്പ് രാഷ്ട്രീയവുമായി ഓടി നടക്കുന്നതാണ് ദയനീയം. ചില എംഎല്‍എമാരുടെ പരിവാരങ്ങള്‍ ഒരു രോഗിയെ കണ്ടെത്തി 75 രൂപയുടെ മരുന്ന് എത്തിച്ചുകൊടുത്ത് ഫോട്ടോയും എടുത്ത് അപ്പോള്‍ തന്നെ പത്രം ഓഫീസുകളിലേയ്ക്ക് പായുകയാണ് ... , എംഎല്‍യുടെ നിര്‍ദേശ പ്രകാരം നടത്തിയ ആതുര സേവനം ലോകത്തെ അറിയിക്കാന്‍ !
< മരുന്ന് വീട്ടില്‍ എത്തിച്ചു എന്ന് പറഞ്ഞു ഫോട്ടോ എടുക്കുന്നത് തിരിക്കിനിടയില്‍ നീതി മെഡിക്കല്‍സിന്‍റെ വരാന്തയിലൊക്കെ വച്ചാണ്. ഏതാനും ഗുളികകള്‍ക്കുവേണ്ടി ഈ ഫോട്ടോയ്ക്ക് നിന്ന് കൊടുക്കേണ്ടിവരുന്ന പാവങ്ങളുടെ മാനസികാവസ്ഥ ആരറിയുന്നു >
ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍
1. കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളി(40) മുട്ടമ്പലം സ്വദേശി. നേരത്തെ രോഗം സ്ഥിരീകരിച്ച കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയുടെ പ്രൈമറി കോണ്‍ടാക്ട്.
2. കുഴിമറ്റം സ്വദേശിനി(56). രോഗം സ്ഥിരീകരിച്ച തിരുവനന്തപുരത്തുനിന്ന് എത്തിയ ആരോഗ്യപ്രവര്‍ത്തകന്റെ ബന്ധു.
3. മണര്‍കാട് സ്വദേശിയായ ട്രക്ക് ഡ്രൈവര്‍(43). കോഴിക്കോട് ജില്ലയില്‍ പോയിരുന്നു.
4. ആക്രി കച്ചവടം ചെയ്യുന്ന തമിഴ്‌നാട് സ്വദേശി(46) ചങ്ങനാശേരിയില്‍ താമസിക്കുന്നു. തൂത്തുക്കുടിയില്‍ പോയിരുന്നു.
5. സേലത്തുനിന്ന് വന്ന ബാങ്ക് ജീവനക്കാരി(28). മേലുകാവുമറ്റം സ്വദേശിനി.
6. കോട്ടയത്തെ ആരോഗ്യപ്രവര്‍ത്തകന്‍ (40). വടവാതൂര്‍ സ്വദേശി. നേരത്തെ രോഗം സ്ഥിരീകരിച്ച കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയുടെ പ്രൈമറി കോണ്‍ടാക്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us