ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
കോട്ടയം ജില്ലയിൽ മഴ ശക്തമായി. കിഴക്കൻ മേഖലയിലും മഴ കനക്കുന്നു. ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രതാ നിർദ്ദേശം നല്കിയിട്ടുണ്ട്.
Advertisment
നാളെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു. അതേസമയം താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം ഇറങ്ങി തുടങ്ങി.
ജില്ലയിൽ വീടുകളിൽ നിന്നും ആളുകളെ ക്യാമ്പുകളിലേയ്ക്ക് മാറ്റുകയാണ്. 159 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിൽ തുറന്നിട്ടുള്ളത്. 29000ത്തിലധികം ആളുകൾ ക്യാമ്പുകളിലുണ്ട് . ജില്ലയിൽ 222 വീടുകൾക്ക് ഭാഗീകമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് 11 വീടുകൾ പൂർണ്ണമായി തകർന്നിട്ടുണ്ട്.