കോട്ടയം: കുമളി, പീരുമേട് ഭാഗങ്ങളിലെ നിന്നും അതിഥി തൊഴിലാളികളുമായി എറണാകുളത്തേക്കു പോയ കെ. എസ്. ആർ.ടി.സി. ബസ്സുകൾ തമ്മിലിടിച്ച് 5 അതിഥി തൊഴിലാളികൾക്കു പരിക്കേറ്റു.ബുധനാഴ്ച രാത്രി 8.45 ഓടെ പാലാ - പൊൻകുന്നം റോഡിൽ കടപ്പാട്ടൂർ ബൈപ്പാസ് ജംഗ്ഷനു സമീപമായിരുന്നൂ അപകടം.
/sathyam/media/post_attachments/Y0wmy7pIwVuE9tanb4It.jpg)
കുമളി, പീരുമേട് ടൂറിസം കേന്ദ്രങ്ങളിലുണ്ടായിരുന്ന അറുപതോളം അതിഥി തൊഴിലാളികളെ എറണാകുളം റെയിൽവേ സ്റ്റേഷനിൽ എത്തിക്കാനായി കോൺവോയ് ആയി പോവുകയായിരുന്നൂ കെ.എസ്. ആർ.ടി. സി. യുടെ മൂന്ന് ബസ്സുകൾ.
മുമ്പിൽ പോയ ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ ഏറ്റവും പിന്നിൽ വന്ന ബസ്സ് നടുക്കുള്ള ബസ്സിന്റെ പിന്നിലിടിക്കുകയായിരുന്നൂവെന്ന് പാലാ പോലീസ് പറഞ്ഞു. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവർക്ക് പാലാ ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നടത്തിയ ശേഷം വിട്ടയച്ചു. പാലാ കെ. എസ്. ആർ.ടി.സി. ഡിപ്പോയിൽ നിന്നും വേറെ ബസ്സ് എത്തിച്ചാണ് ഇവരെ എറണാകുളത്തേയ്ക്ക് കൊണ്ടുപോയത്. അപകടമുണ്ടായ സ്ഥലവും പരിസര പ്രദേശങ്ങളും പാലാ ഫയർഫോഴ്സ് എത്തി ശുചീകരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us