സുനില്‍ പാലാ
Updated On
New Update
പാലാ: പാലായിൽ കെട്ടിട നിര്‍മ്മാണത്തിനിടെ കാല്‍വഴുതി വീണ് പരുക്കേറ്റ തൊഴിലാളി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ മരിച്ചു. ഇടനാട് കൊച്ചുപറമ്പില്‍ കെ.വി. ചന്ദ്രന്‍ (55) ആണ് മരിച്ചത്.
Advertisment
/sathyam/media/post_attachments/6j1TG2mKTtK4Pj0W2ZJt.jpg)
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 4.30 ഒടെ നെല്ലിയാനി പള്ളിക്ക് സമീപമായിരുന്നു അപകടം. നിര്‍മ്മാണ തൊഴിലാളിയായ ചന്ദ്രന്‍ കെട്ടിടത്തില്‍ മച്ച് വാര്‍ക്കുന്നതിനായി തട്ട് അടിച്ച ശേഷം ഇറങ്ങുമ്പോള്‍ കാല്‍ വഴുതിവീഴുകയായിരുന്നു.
തലക്ക് ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയാണ് മരിച്ചത്. സംസ്‌കാരം നാളെ ചൊവ്വ (12) ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പില്‍. ഭാര്യ: കുറിച്ചി കോയിപ്പള്ളില്‍ പരേതയായ വത്സമ്മ. മക്കള്‍: മനീഷ് ചന്ദ്രന്‍, മിനു.
മരുമക്കള്‍: അമ്പിളി, അരുണ്‍ പുളിന്താനം കുറിച്ചിത്താനം (സൗദി)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us