കോട്ടയത്ത്‌ ഓടിക്കൊണ്ടിരിക്കവെ ലോറി തീഗോളമായി മാറി ; ഡ്രൈവറും സഹായിയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

New Update

കോട്ടയം: കോട്ടയത്ത്‌  ആക്രി സാധനങ്ങൾ കയറ്റി വന്ന മിനി ലോറി ഓടിക്കൊണ്ടിരിക്കവെ കത്തി നശിച്ചു. കൂരാലിയിലാണ് സംഭവം. ലോറിയിലുണ്ടായിരുന്ന ഡ്രൈവറും സഹായിയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തീപടർന്നത് കണ്ടതോടെ ഇരു വരും വാഹനത്തിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പോലീസിൻരെ പ്രാഥമിക നിഗമനം.

Advertisment

publive-image

കാഞ്ഞിരപ്പള്ളിയിൽ നിന്നും ആക്രി സാധനങ്ങൾ കയറ്റി ഏറ്റുമാനൂർ വഴി പട്ടാമ്പിയിലേക്ക് പോകുകയായിരുന്നു ലോറി. കൂരാലിയിൽ നിന്നും പള്ളിക്കത്തോട് റോഡിലേക്ക് തിരിഞ്ഞ ഉടനെ മിനിലോറിയുടെ മുൻവശത്ത് തീയും പുകയും ഉയർന്നു.

തുടർന്ന് ഡ്രൈവർ ഓട്ടോ സ്റ്റാൻഡിനോട് ചേർന്ന് ലോറി നിർത്തി. ഉടൻ തന്നെ ഓട്ടോകളെല്ലാം അവിടെ നിന്നും മാറ്റി. ടൗണിലായിരുന്നതിനാൽ ജനങ്ങളിൽ ഇത് ആശങ്കയ്ക്ക് ഇടയാക്കുകയും ചെയ്തു. കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയർഫോഴ്‌സെത്തിയാണ് തീ അണച്ചത്.

പൊൻകുന്നം പോലീസും സംഭവ സ്ഥലത്തെത്തി. തീ പൂർണമായും അണച്ച ശേഷം ലോറി നീക്കി ഗതാഗതം പുന:സ്ഥാപിച്ചു.

lorry fire
Advertisment