ഏറ്റുമാനൂരില്‍ സെന്‍ട്രല്‍ ജംക്ഷനില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്‌കൂട്ടറില്‍ യാത്ര ചെയ്ത പുരുഷനും സ്ത്രീയും തല്‍ക്ഷണം മരിച്ചു ; ശരീര ഭാഗങ്ങൾ റോഡിൽ ചിതറി , സ്ത്രീയുടെ കാൽ അറ്റുപോയി

ന്യൂസ് ബ്യൂറോ, കോട്ടയം
Sunday, January 19, 2020

ഏറ്റുമാനൂർ : സെൻട്രൽ ജംക്‌ഷനിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച്, സ്കൂട്ടർ യാത്രക്കാരായ 2 പേർ തൽക്ഷണം മരിച്ചു. വയലാ കുന്നുംപുറത്ത് ഹരി (48), കൂടെയുണ്ടായിരുന്ന സ്ത്രീ എന്നിവരാണു മരിച്ചത്.

സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. ഇരുവരുടെയും ശരീരഭാഗങ്ങൾ റോഡിൽ ചിതറിക്കുകയായിരുന്നു. സ്ത്രീയുടെ കാൽ അറ്റുപോയിട്ടുണ്ട്.

ലോറിയിൽ നിന്ന് കടന്നുകളയാൻ ശ്രമിച്ച ഡ്രൈവറെ പൊലീസ് പിടികൂടി. ഇന്നലെ രാത്രി 11.30നാണ് സംഭവം. കോട്ടയം ഭാഗത്തു നിന്നു വന്ന ലോറി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ലോറിക്കടിയിലേക്ക് ഇരുവരും തെറിച്ചുവീഴുകയായിരുന്നു.

കടപ്ലാമറ്റത്ത് ടാറിങ് തൊഴിലാളിയാണ് ഹരി. ഭാര്യ: മിനി. മക്കൾ: ടിനു, ജിനേഷ്.

×