കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് കാണാതായ രോഗിയെ ലോഡ്ജിൽ മരിച്ച നിലയില്‍ കണ്ടെത്തി

New Update

കോട്ടയം ∙ മെഡിക്കൽ കോളജ് നേത്രരോഗ വിഭാഗം വാർഡിൽ ചികിത്സയിലിരിക്കെ കാണാതായ ആളെ ആശുപത്രിക്കു സമീപമുളള ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വൈക്കം വെച്ചൂർ തുണ്ടിയിൽ ടി.എസ്. പ്രദീപിനെ (52) ആണ് സാരികൊണ്ട് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പലചരക്ക് വ്യാപാരിയാണ്.

Advertisment

publive-image

3 ദിവസം മുൻപാണ് ഇദ്ദേഹം ചികിത്സ തേടി എത്തിയത്. 7-ാം വാർഡിൽ അഡ്മിറ്റ് ചെയ്തു. മൂത്ത സഹോദരൻ ൈബജുവിനെ ഫോണിൽ വിളിച്ച് തനിക്ക് തൊണ്ടയ്ക്കും വയറിലും കാൻസർ ആണെന്നും രാത്രി കൂട്ടിരിപ്പിന് എത്തണമെന്നും അറിയിച്ചു.

ബൈജു ആശുപത്രിയിൽ എത്തിയപ്പോൾ പ്രദീപിനെ വാർഡിൽ കണ്ടെത്തിയില്ല.ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി.തുടര്‍ന്ന് പോലീസ് നടത്തിയ അന്വേൽണത്തിലാണ് ഇയാളെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

kottayam medical colleage missing casekottayam medical colleage missing case
Advertisment