New Update
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ്19 ലക്ഷണങ്ങളുമായി നാലു പേരെ പ്രവേശിപ്പിച്ചു. ഇടുക്കി, എറണാകുളം, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നുള്ളവരെയാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്.
Advertisment
ഇതില്‍ ഇടുക്കി ബൈസണ്‍വാലി സ്വദേശിനിയായ 67കാരിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ട്. ഇവരെ തീവ്രപരിചരണ വാര്‍ഡിലേക്ക് മാറ്റി.പത്തനംതിട്ടയില്‍ നിന്നും രണ്ടുപേരെയാണ് പ്രവേശിപ്പിച്ചത്. 20, 27 വയസുള്ള യുവാക്കളാണിവര്‍.