കോട്ടയത്ത് ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റുന്നു ! മെഡിക്കല്‍ കോളേജിലെ 12 ഡോക്ടര്‍മാര്‍ക്ക് കോവിഡ്. സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ക്ക് കോവിഡ് വന്നതോടെ ശസ്ത്രക്രിയകള്‍ മുടങ്ങും. ആശങ്ക ശക്തം !

ന്യൂസ് ബ്യൂറോ, കോട്ടയം
Monday, April 19, 2021

കോട്ടയം: മെഡിക്കല്‍ കോളജിലെ 12 ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പള്‍മണറി വിഭാഗത്തിലെയും സര്‍ജറി വിഭാഗത്തിലെയും ഡോക്ടര്‍മാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

15 ദിവസത്തിനിടെ കോട്ടയം ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത് 40 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ്. കുതിച്ചുയര്‍ന്ന കോവിഡ് ബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം.

×