മീനച്ചിലാറ്റിൽ കാണാതായ വിദ്യാർഥികളിൽ മൂന്നാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി

ന്യൂസ് ബ്യൂറോ, കോട്ടയം
Saturday, November 16, 2019

കോട്ടയം:  മീനച്ചിലാറ്റിൽ കാണാതായ വിദ്യാർഥികളിൽ മൂന്നാമത്തെയാളുടെ മൃതദേഹം കണ്ടെത്തി. വടവാതൂർ കുന്നംപള്ളി കെ.കെ.പ്രസാദിന്റെ മകൻ അശിന്റെ മൃതദേഹമാണ് രാവിലെ കണ്ടെത്തിയത്.

ചിങ്ങവനം കേളചന്ദ്രപ്പറമ്പിൽ കെ.സി.ചാക്കോയുടെ മകൻ അലൻ, മീനടം കൊടുവള്ളിമാക്കൽ കെ.സി.ജോയിയുടെ മകൻ ഷിബിൻ ജേക്കബ് എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ കണ്ടെത്തിയിരുന്നു.

പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ പുതുപ്പള്ളി ഐഎച്ച്ആർഡി സ്കൂളിൽ പൊതുദർശനത്തിനു കൊണ്ടു വരും.

×