''സാറെ എന്റെ അച്ഛനെ ഞങ്ങള്‍ക്ക് തരുമോ...'' മറ്റൊരു യുവതിക്കൊപ്പം പോയ പിതാവിനെ തേടിയെത്തിയ കുരുന്നുകളുടെ ചോദ്യത്തില്‍ കുഴങ്ങി മണിമല പോലീസ് 

author-image
neenu thodupuzha
New Update

മണിമല: ''സാറെ എന്റെ അച്ഛനേ ഞങ്ങള്‍ക്ക് തരുമോ''യെന്നു തമിഴ് കലര്‍ന്ന മലയാളത്തിലുള്ള കുരുന്നുകളുടെ ചോദ്യം കേട്ടു എന്തു മറുപടി പറയുമെന്നറിയാതെ കുഴങ്ങി മണിമല പോലീസ്.

Advertisment

കേരളാ അതിര്‍ത്തിയില്‍ തമിഴ് നാട്ടില്‍ താമസിക്കുന്ന മൂന്നും ഏഴും വയസുള്ള കുട്ടികളാണ് മണിമലയിലുള്ള അവരുടെ പിതാവിനെ തേടി വന്നത്. മണിമല സ്വദേശി അനിഷ് (29) എട്ടുവര്‍ഷം മുമ്പാണ് അകന്ന ബന്ധുവായ തമിഴ്നാട് സ്വദേശിയായ യുവതിയെ വിവാഹം കഴിച്ചത്. തമിഴ്നാട്ടില്‍ ഓട്ടോ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇയാള്‍ അയല്‍വാസിയായ യുവതിയുടെ കാര്‍ ഓടിക്കാനും പോയിരുന്നു.

പ്രണയത്തിലായതിനെത്തുടര്‍ന്നു രണ്ടു കുട്ടികളേയും വിദേശത്തുള്ള ഭര്‍ത്താവിനേയും ഉപേക്ഷിച്ചു ഡ്രൈവറായ അനീഷിന്റെ കൂടെ യുവതി മണിമലയിലേക്കു കടന്നു. മൂന്നും ഏഴും വയസുള്ള രണ്ടു പെണ്‍കുട്ടികളും ഈ ദമ്പതികള്‍ക്കുണ്ട്. ഇവരെ ഉപേക്ഷിച്ച് അനീഷ് അയല്‍വാസിയായ ഭര്‍ത്താവും മക്കളുമുള്ള കുട്ടികളുമായി മണിമലയിലേക്ക് വരികയായിരുന്നു.

publive-image

വിദേശത്തു ജോലി ചെയ്യുന്ന ഭര്‍ത്താവ് ഇതറിഞ്ഞ നാട്ടിലെത്തി തമിഴ്നാട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ കോപ്പി മണിമല പോലീസില്‍ തമിഴ്നാട് പോലീസ് കൈമാറിയിട്ടുണ്ട്.

ഭാര്യയേയും രണ്ടു പിഞ്ചുകുട്ടികളേയും ഉപേക്ഷിച്ചു ഗള്‍ഫുകാരന്റെ ഭാര്യയുമായി യുവാവു മണിമലയിലെത്തി താമസിക്കുകയായിരുന്നു. ഇതറിഞ്ഞു തമിഴ്നാട്ടില്‍ നിന്നും അനീഷിന്റെ ഭാര്യയും കുട്ടികളും ബന്ധുക്കളും മൂന്നു ദിവസമായി മണിമലയില്‍ ലോഡ്ജില്‍ താമസിക്കുകയായിരുന്നു.

അനീഷിനെ പോലീസ് പിടികൂടി ഇവരോടൊപ്പം പറഞ്ഞയയ്ക്കുമെന്നു കരുതിയാണ് ഇവര്‍ മണിമലയിലെത്തിയത്. മണിമല പോലീസ് അനീഷിനോട് ഇന്നലെ സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാളുടെ വക്കീല്‍ സ്റ്റേഷനില്‍ ഹാജരായി അനീഷും ഒപ്പമുള്ള ഗള്‍ഫുകാരന്റെ ഭാര്യയേയും കൂട്ടി തമിഴ്നാട് പോലീസില്‍ ഹാജരാകുമെന്ന് അറിയിക്കുകയായിരുന്നു.

ഇക്കാര്യം യുവതിയോടും ബന്ധുക്കളോടും മണിമല പോലീസ് അറിയിച്ചതോടെ പത്തോളം പേരടങ്ങുന്ന തമിഴ്നാട് സംഘം മടങ്ങി. മണിമലയിലെ അനീഷിന്റെ വീട്ടിലെത്തിയെങ്കിലും അനീഷും കൂടെയുള്ള ഗള്‍ഫുകാരന്റെ ഭാര്യയും അവിടെയില്ലായിരുന്നു.

അനീഷിന്റെ ഭാര്യയും രണ്ടു കുട്ടികളും യുവതിയുടെ മാതാപിതാക്കളും ബന്ധുക്കളുമടങ്ങുന്ന സംഘം തമിഴ്നാട്ടിലെത്തിയെങ്കിലും അനീഷ് അവിടെ സ്റ്റേഷനില്‍ ഇന്നലെ രാത്രി ഏഴര വരെ ഹാജരായിട്ടില്ല.

Advertisment