ചിലര്‍ക്ക് തണുപ്പടിച്ചാല്‍ മൂക്ക് ഒലിക്കാന്‍ തുടങ്ങും. അലര്‍ജിയോ, പനിയോ, ആസ്മയോ പോലുള്ള അസുഖമുള്ളവര്‍ക്കെല്ലാം ഇത്തരത്തില്‍ മൂക്ക് അടപ്പ് അനുഭവപ്പെടുകയും രാത്രിയായാല്‍ ശ്വാസം കിട്ടാത്ത അവസ്ഥയുമുണ്ടാകാറുണ്ട്. എന്നാലിത് വീട്ടില്‍ത്തന്നെ മാറ്റാനുള്ള ചില മാര്‍ഗങ്ങളുണ്ട്.
ആവി പിടിക്കുക
നന്നായി ആവിപിടിക്കുന്നത് ഒരു പ്രധാന പരിഹാരമാര്‍ഗമാണ്. ആവിപിടിക്കുമ്പോള്‍ കല്ലുപ്പിട്ട് ആവി പിടിക്കുന്നത് നല്ലതാണ്. അതുപോലെതന്നെ കരിഞ്ചീരകം, തുളസി എന്നിവയില്‍ ഏതെങ്കിലും ഇട്ട് ആവി പിടിക്കുന്നത് കഫം പോകാനും മൂക്കടപ്പ് ഇല്ലാതാകുകയും ചെയ്യും.
വെള്ളം കുടിക്കണം
നന്നായി വെള്ളം കുടിച്ച് ശരീരം വരണ്ടുപോകാതെ നോക്കുന്നത് മൂക്കടപ്പ് വരാതിരിക്കാന്‍ സഹായിക്കും. ഇത് കഫം പുറത്തേക്ക് പോകാനും കഫക്കെട്ട് കുറയ്ക്കാനും സഹായിക്കും.
ഇഞ്ചി
ഇഞ്ചിയില്‍ ധാരാളം ആന്റി ഇന്‍ഫ്ലമേറ്ററി പ്രോപര്‍ട്ടീസ് അടങ്ങിയിട്ടുണ്ട്. അതുപോലെ ആന്റിഓക്സിഡന്റ്സും അടങ്ങിയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ഇഞ്ചി മൂക്കടപ്പ് മാറാന്‍ നല്ലൊരു ഉപാധിയാണ്.
ഇതിനായി രണ്ട് കപ്പ് വെള്ളത്തില്‍ ഇഞ്ചിയുടെ കഷ്ണങ്ങള്‍ ചേര്‍ക്കുക. ശേഷം ഇത് നന്നായി അരിച്ചെടുത്ത ശേഷം ഈ വെള്ളത്തിലേക്ക് നല്ലപോലെ വൃത്തിയുള്ള ഒരു തുണി മുക്കി അത് മുഖത്ത് ഇടുക. ഒരു 15 മിനിറ്റ് ഇടണം. ഇത് മൂക്കടപ്പ് മാറ്റാന്‍ സഹായിക്കും. ഇഞ്ചി ഇട്ട് ചായ കുടിക്കുന്നതും നല്ലതാണ്.
സവാള
സവാളയില്‍ ധാരാളം വൈറ്റമിന്‍സും ആന്റി ഓക്സിഡന്റ്സും അടങ്ങിയിട്ടുണ്ട്. മാത്രവുമല്ല, ഇതിന് നല്ല മണവുമുണ്ട്. അതുകൊണ്ട് അഞ്ച് മിനിറ്റ് സവാള മുറിച്ചതിനുശേഷം മണപ്പിക്കുക. ഇത് അടഞ്ഞമൂക്ക് ക്ലിയറാക്കാന്‍ സഹായിക്കും.
കുരുമുളക്
കുരുമുളക് ഉപയോഗിക്കുന്നത് പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കുരുമുളക് ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് മൂക്കടപ്പ് കുറയ്ക്കുവാന്‍ സഹായിക്കുന്നുണ്ട്. മാത്രവുമല്ല, കഫക്കെട്ടും ഇത് കുറയ്ക്കുന്നതായിരിക്കും. ഇത്തരത്തില്‍ കുടിക്കുന്നതിലൂടെ പെട്ടെന്ന് തന്നെ അടഞ്ഞമൂക്ക് തുറക്കുന്നതിന് സഹായിക്കും.
മുന്തിരിച്ചാറ്
മുന്തിരിയില്‍ ധാരാളം വൈറ്റമിന്‍ സിയും ആന്റി ഓക്സിഡന്റ്സും അടങ്ങിയിട്ടുമുണ്ട്. ഇത് രോഗപ്രതിരോധശേഷി കൂട്ടും. ഇതില്‍ ആന്റി അലര്‍ജിക് പ്രോപര്‍ട്ടീസ് അടങ്ങിയിട്ടുള്ളതുകൊണ്ട് മുന്തിരിയുടെ നീര് എടുത്ത് ചൂട് വെള്ളത്തില്‍ ചേര്‍ത്ത് ആവി പിടിക്കണം. ഇത് മൂക്കടപ്പ് മാറ്റിയെടുക്കും.
തേന്‍
തേനില്‍ ധാരാളം പോഷകങ്ങളും അതുപോലെ ആന്റി ബാക്ടീരിയല്‍ പ്രോപര്‍ട്ടീസും അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ബാക്ടീരിയകള്‍ക്കെതിരെ പ്രവര്‍ത്തിക്കും. അതുകൊണ്ട് തേന്‍ കഴിക്കുന്നത് മൂക്കടപ്പ് കുറയ്ക്കാനും സഹായിക്കും. അതുപോലെ തൊണ്ടയിലെ അസ്വസ്ഥതയും മാറ്റാന്‍ തേന്‍ നല്ലതാണ്. ഇതിനായി രണ്ട് ടേബിള്‍ സ്പൂണ്‍ തേന്‍ എടുത്ത് മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കണം.അലര്‍ജി കുറയ്ക്കാന്‍ ഇത് സഹായിക്കും.
വെളുത്തുള്ളി
വെളുത്തുള്ളിയില്‍ ധാരാളം ആന്റി ഓക്സിഡന്റ്സ് അടങ്ങിയിട്ടുണ്ട്. ഇത് ഇമ്മ്യൂണിറ്റി കൂട്ടാനും അതുപോലെ അലര്‍ജി വരാതിരിക്കാനും സഹായിക്കും. അതുപോലെ ആന്റിബോഡീസിന്റെ ഉത്പാദനം കൂട്ടുകയും ഇത് കഫക്കെട്ട് മൂക്കടപ്പ് പോലുള്ള പ്രശ്നങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും. ഇതിനായി വെളുത്തുള്ളി നന്നായി ചതച്ച് വെള്ളത്തില്‍ ചേര്‍ത്ത് രണ്ട് നേരം കുടിക്കണം.