കേരളം

കോട്ടയത്ത് എയര്‍ ഹോസ്റ്റസ് വിദ്യാര്‍ത്ഥിനിയും യുവാവും വീടിന് സമീപത്തെ കാടു പിടിച്ച സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍

ന്യൂസ് ബ്യൂറോ, കോട്ടയം
Sunday, September 26, 2021

കോട്ടയം: കോട്ടയത്ത് യുവാവിനേയും യുവതിയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചങ്ങാടി സ്വദേശി അമർജിത്, വടക്കേ ബ്ലായിൽ കൃഷ്ണപ്രിയ എന്നിവരെയാണ് ചെമ്പിൽ വീടിന് സമീപത്തെ കാടു പിടിച്ച സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇരുവരെയും കാണാതായതോടെ ബസുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോട്ടൽ മാനേജ്മെന്റ് പഠനം കഴിഞ്ഞു ജോലി അന്വേഷിച്ചു വരികയായിരുന്നു അമർ ജിത്ത്.

കൃഷ്ണപ്രിയ എറണാകുളത്ത് എയർ ഹോസ്റ്റസ് കോഴ്സിനു പഠിക്കുകയായിരുന്നു. ആത്മഹത്യക്ക് കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

×