Advertisment

നറുക്കെടുപ്പിന് ഒരു മണിക്കൂർ മുമ്പെടുത്ത ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനം; കാരുണ്യ കെആർ 520 ലോട്ടറിയുടെ 80 ലക്ഷം രൂപ ലഭിച്ചത് പാലാ കെഎസ്ഇബി ഓഫീസിലെ ഓവർസിയർക്ക്‌ !

New Update

കോട്ടയം: നറുക്കെടുപ്പിന് ഒരു മണിക്കൂർ മുമ്പെടുത്ത ലോട്ടറി ടിക്കറ്റിന് 80 ലക്ഷം രൂപ ഒന്നാം സമ്മാനം. പാലാ കെഎസ്ഇബി ഓഫീസിലെ ഓവർസിയർ ടി കെ സിജുവിനെയാണ് ഭാ​ഗ്യം കടാക്ഷിച്ചത്. ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ കെആർ 520 ലോട്ടറിയുടെ 80 ലക്ഷം രൂപയാണ് സിജുവിന് സ്വന്തമായത്. കഴിഞ്ഞ 18 വർഷമായി കെഎസ്ഇബിയിൽ ജോലി ചെയ്യുകയാണ് സിജു.

Advertisment

publive-image

ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്കാണ് ഇദ്ദേഹം പാലായിലെ ശ്രീശങ്കര ലോട്ടറി ഏജൻസിയിൽ നിന്ന് ടിക്കെറ്റുത്തത്. വൈകിട്ടോടെ ഫലം നോക്കിയപ്പോൾ ഭാ​ഗ്യം സിജുവിനെ തുണയ്ക്കുക ആയിരുന്നു. കെഎച്ച് 300004 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം.

 

lottery result
Advertisment