Advertisment

കൊല്ലാൻ വേണ്ടിയായിരുന്നില്ല, എതിരാളികളുടെ താവളം കണ്ടെത്താനാണ് ഷാനെ മർദിച്ചതെന്ന് ജോമോന്‍റെ മൊഴി; ഇപ്പോഴും ജോമോന് ലഹരിയുടെ കെട്ട് വിട്ടിട്ടില്ലെന്ന് പൊലീസ്

New Update

കോട്ടയം: കൊല്ലാൻ വേണ്ടിയായിരുന്നില്ല, എതിരാളികളുടെ താവളം കണ്ടെത്താനാണ് ഷാനെ മർദിച്ചതെന്ന് ജോമോന്‍റെ മൊഴിയെന്ന് എസ്‍പി ഡി ശിൽപ. സ്വന്തം മേധാവിത്വം ഉറപ്പിക്കാൻ വേണ്ടിയാണ് ജോമോൻ ഷാനിനെ കൊന്നതെന്നാണ് ജില്ലാ പൊലീസ് മേധാവി പറയുന്നത്.

Advertisment

publive-image

ജോമോനെ കാപ്പ ചുമത്തി ജില്ലയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതോടെ ഇയാളുടെ സംഘാങ്ങളെല്ലാം കൊഴിഞ്ഞു പോയി, ജോമോന്‍റെ ശക്തി ക്ഷയിച്ചു.എതിരാളികളുടെ താവളം കണ്ടെത്താനാണ് ഷാനെ മർദിച്ചത്; കൊല്ലാൻ വേണ്ടിയായിരുന്നില്ല, എതിർ ഗുണ്ടാ സംഘത്തെ ഭയപ്പെടുത്താനും ആ സംഘത്തിലെ ആൾക്കാരെ കണ്ടെത്താനുമായിരുന്നു.

ജോമോന്‍റെ മൊഴിതിരിച്ചു വന്നപ്പോൾ ജില്ലയിൽ സ്വാധീനം കുറഞ്ഞു. ഇതിനിടെ പുതിയ ഗുണ്ടാ സംഘം നിലയുറപ്പിച്ചു. സൂര്യൻ്റെ നേതൃത്വത്തിലുള്ള സംഘം ജോമോന്‍റെ സംഘത്തിൽ മുമ്പുണ്ടായിരുന്നവരുമായി തർക്കത്തിൽ ഏർപ്പെട്ടു. പ്രദേശത്ത് ഇവർ മേധാവിത്വം ഉറപ്പിച്ചു. ഇതാണ് ജോമോനെ ചൊടിപ്പിച്ചത്.

സൂര്യനുമായി അടുപ്പമുള്ളയാളെ തട്ടിയെടുത്ത് മർദ്ദിച്ച് മറ്റ് സംഘാങ്ങളെ പറ്റിയുള്ള വിവരമെടുക്കലായിരുന്നു ശ്രമം. കൊല്ലണമെന്ന ഉദ്ദേശത്തോടെയല്ല ആക്രമിച്ചതെന്നാണ് പൊലീസിനോട് ഇയാൾ പറഞ്ഞത്. ഇപ്പോഴും ജോമോന് ലഹരിയുടെ കെട്ട് വിട്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

Advertisment