എംപി ഓഫീസിലെ ഗാന്ധി ചിത്രം കോൺഗ്രസുകാർ നശിപ്പിക്കില്ല, പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തല തകർത്തത് സിപിഎം പ്രവർത്തകരാണെന്ന് ഉമ്മന്‍ചാണ്ടി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കോട്ടയം : രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിച്ച കോൺഗ്രസ്- യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നതായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.

Advertisment

publive-image

കോട്ടയത്ത്, കോൺഗ്രസ് മുൻകൂട്ടി അറിയിച്ച് നടത്തിയ ജാഥയ്ക്ക് നേരെ സിപിഎം ആക്രമണം നടത്തിയിട്ട് പോലും കോൺഗ്രസുകാർക്കെതിരെയാണ് പൊലീസ് ആദ്യം കേസ് എടുത്തതെന്ന് ഉമ്മൻ ചാണ്ടി ആരോപിച്ചു.

കോൺഗ്രസ് പ്രവർത്തകരുടെ വീട്ടിൽ രാത്രി കയറിയ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തല തകർത്തത് സിപിഎം പ്രവർത്തകരാണ്. വയനാട്ടിൽ എംപി ഓഫീസിലെ ഗാന്ധി ചിത്രം കോൺഗ്രസുകാർ നശിപ്പിക്കില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Advertisment