തലയോലപ്പറമ്പിൽ വീട്ടുകാര്‍ക്കൊപ്പം ഭക്ഷണം കഴിച്ചുറങ്ങാന്‍ കിടന്ന പ്ലസ്ടു വിദ്യാര്‍ഥിനി രാത്രി പുഴയില്‍ ചാടി മരിച്ചു

New Update

കോട്ടയം: തലയോലപ്പറമ്പിൽ പ്ലസ് ടു വിദ്യാർഥിനി പുഴയിൽ ചാടി മരിച്ചു. വെട്ടിക്കാട്ട് മുക്ക് പാലത്തിന്റെ മുകളിൽനിന്നു മൂവാറ്റുപുഴയാറിലേക്ക് ചാടുകയായിരുന്നു. തലയോലപ്പറമ്പ് കുഴിക്കാട്ടിൽ കുഞ്ഞുമോൻ- മോളി ദമ്പതികളുടെ മകൾ ജിൻസി ആണ് മരിച്ചത്.

Advertisment

publive-image

ഇന്നലെ അർധരാത്രി 12.30 നാണ് സംഭവം. തിരുവനന്തപുരം നവോദയ സ്കൂളിലെ വിദ്യാർഥിനിയായിരുന്നു. ഇന്ന് പുലർച്ചെ തിരുവനന്തപുരത്തേക്ക് പോകാനിരിക്കുകയായിരുന്നു.

സാധനങ്ങൾ എടുത്ത് വച്ച ശേഷം വീട്ടുകാരോടൊപ്പം ഭക്ഷണം കഴിച്ചു കിടന്ന ശേഷമാണ് പെൺകുട്ടി ആരും കാണാതെ പുറത്തേക്ക് പോയതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. പെൺകുട്ടി പാലത്തിലൂടെ നടന്നു വന്ന് പുഴയിലേക്ക് ചാടുന്നത് ഓട്ടോ ഡ്രൈവർ കണ്ടു. തുടർന്ന് വൈക്കം അഗ്നിരക്ഷാ സേനയിൽ നിന്നുള്ള അഞ്ച് യൂണിറ്റ് സംഘം എത്തി തിരച്ചിലിൽ നടത്തി മൃതദേഹം പുലർച്ചെ രണ്ടരയോടെ കണ്ടെത്തുകയായിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

Advertisment