അനൂപ് ജേക്കബ് എംഎൽഎ സഞ്ചരിച്ച കാര്‍ കുറ്റൂരിൽ അപകടത്തിൽപെട്ടു, ആർക്കും പരിക്കില്ല

New Update

കോട്ടയം: തിരുവനന്തപുരത്തു നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന അനൂപ് ജേക്കബ് എംഎൽഎ സഞ്ചരിച്ച കാര്‍ കുറ്റൂരിൽ അപകടത്തിൽപെട്ടു. എംഎൽഎ സഞ്ചരിച്ചിരുന്ന കാർ മുമ്പിൽ പോവുകയായിരുന്ന കാറിന്റെ പിന്നിലിടിച്ചാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം.  ആർക്കും പരിക്കില്ല. എംഎൽഎ മറ്റൊരു വാഹനത്തിൽ യാത്ര തുടർന്നു.

Advertisment

publive-image

Advertisment