05
Monday June 2023
കേരളം

‘വിവാഹമോചനം നടക്കാത്തതില്‍ മനോവിഷമത്തിലായിരുന്നു’; ജയകുമാറിന്റെ മൃതദേഹം സഫിയക്ക് വിട്ടു നല്‍കി

ന്യൂസ് ബ്യൂറോ, കോട്ടയം
Friday, May 26, 2023

കോട്ടയം: ഗള്‍ഫില്‍ ആത്മഹത്യ ചെയ്ത ജയകുമാറിന്റെ മൃതദേഹം സഫിയക്ക് വിട്ടു നല്‍കി. മൃതദേഹവുമായി സഫിയ എറണാകുളത്തേക്ക് തിരിച്ചു. മൃതദേഹം എവിടെ സംസ്‌കരിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് സഫിയ പറഞ്ഞു. വിവാഹമോചനം നടക്കാത്തതിനാല്‍ ജയകുമാര്‍ മനോവിഷമത്തിലായിരുന്നെന്നും സഫിയ പറഞ്ഞു. വിവാഹിതനായ ജയകുമാര്‍ സഫിയയുമൊത്തു കഴിഞ്ഞ നാല് വര്‍ഷമായി ഒരുമിച്ചു താമസിക്കുകയായിരുന്നു.

ജയകുമാറിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചിരുന്നു. ഇതോടെയാണ് മൃതദേഹം ജയകുമാറിന്റെ സുഹൃത്തായ സഫിയക്ക് വിട്ടുനല്‍കിയത്. നാലര വര്‍ഷമായി ജയകുമാറിന് വീടുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്നായിരുന്നു അമ്മ പ്രസന്നകുമാരിയുടെ ആരോപണം.

ഏഴ് ദിവസം മുന്‍പാണ് ഗള്‍ഫില്‍ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ ജയകുമാര്‍ ആത്മഹത്യ ചെയ്തത്. ജയകുമാറിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയ്യാറായില്ല. ഇതിന് പിന്നാലെ മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുക്കുന്നില്ല എന്ന പരാതിയുമായി ലക്ഷദ്വീപ് സ്വദേശി സഫിയ രംഗത്തെത്തി.

മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഏറ്റെടുത്ത സഫിയ ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ബന്ധുക്കള്‍ ഏറ്റെടുക്കണം എന്നായിരുന്നു സഫിയയുടെ ആവശ്യം. എന്നാല്‍ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയ്യാറായില്ല.

More News

ജിദ്ദ: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു പോകുന്ന പത്തനംതിട്ട ജില്ലാ സംഗമം എക്സിക്യൂട്ടിവ് അംഗവും, ആദ്യകാല മെമ്പറും, വിവിധ ഭാരവാഹിത്വങ്ങൾ വഹിച്ചിരുന്ന സാബുമോൻ പന്തളത്തിന് പിജെഎസ്സ് യാത്രയപ്പ് നല്‍കി. കഴിഞ്ഞ മുപ്പത്തി മൂന്ന് വര്‍ഷക്കാലമായി ജിദ്ദയില്‍ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. പ്രസിഡന്റ്‌ ജോസ്‌ഫ് വർഗീസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ അലി തേക്കുതോട്, സന്തോഷ്‌ ജി.നായര്‍, അയൂബ് പന്തളം, ഷറഫ് പത്തനംതിട്ട, മനോജ്‌ മാത്യു അടൂര്‍, വിലാസ് കുറുപ്പ്, വർഗീസ് ഡാനിയൽ, നൌഷാദ് അടൂര്‍, സന്തോഷ് […]

അബുദാബി: 2025ൽ നടക്കുന്ന ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN) വേൾഡ് കൺസർവേഷൻ കോൺഗ്രസിന് അബുദാബി വേദിയാകും. അബുദാബി എൻവിറോണ്മെന്റ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. പരിസ്ഥിതി സംരക്ഷണത്തിനായുള്ള പൊതുനയങ്ങൾ രൂപീകരിക്കുന്നതിനുള്ള ഒരു പ്രധാന വേദിയായാണ് വേൾഡ് കൺസർവേഷൻ കോൺഗ്രസ്. സമ്മേളനത്തിന് രണ്ട് വർഷം മുമ്പാണ് വേൾഡ് കൺസർവേഷൻ കോൺഗ്രസ് നടക്കുന്ന വേദി തിരഞ്ഞെടുക്കുന്ന പ്രക്രിയ ആരംഭിക്കുന്നത്. നിരവധി രാജ്യങ്ങളുമായി മത്സരിച്ചാണ് യുഎഇ ലോകത്തെ തന്നെ ഏറ്റവും വലിയ പരിസ്ഥിതി സംരക്ഷണ സമ്മേളനം സംഘടിപ്പിക്കാനുള്ള അവസരം […]

മേപ്പാടി: വയനാട്ടിൽ അംഗൻവാടി ടീച്ചറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മേപ്പാടി അട്ടമലയിലെ ജലജാ കൃഷ്ണയെ ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജലജയും അംഗൻവാടിയിലെ സഹപ്രവർത്തകയും തമ്മിലുണ്ടായ തർക്കങ്ങളെ തുടർന്ന് ഇരുവരെയും സസ്പെൻഡ്‌ ചെയ്തിരുന്നു. ഇതിന്റ മനോവിഷമമാണ്‌ ആത്മഹത്യക്ക്‌ പിന്നിലെന്നാണ് നി​ഗമനം.

കുവൈറ്റ് സിറ്റി: പ്രമുഖ റിട്ടൈൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പറിൻ്റെ 34-ാം മത് ശാഖ നാസർ അൽ ബദർ സ്ട്രീറ്റിൽ സാൽമിയ ബ്ലോക്ക് 12ൽ പ്രവർത്തനം ആരംഭിക്കുന്നു. നാളെ വൈകുന്നേരം ആരംഭിക്കുന്ന ഷോപ്പിൽ ഫ്രഷ് നിത്യോപയോഗ സാധനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പഴം, പച്ചക്കറികൾ തുടങ്ങിയ ഉത്പ്പന്നങ്ങൾക്ക് വമ്പിച്ച വിലിക്കിഴിവാണ് സ്ഥാപനത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

അബുദാബി: അപകടം നടക്കുന്നത് കണ്ടാൽ വാഹനം വേഗത കുറച്ച് എത്തിനോക്കുന്ന പ്രവണത തടയുമെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്. അടിയന്തര വാഹനങ്ങൾക്ക് വഴിയൊരുക്കാതെ തടസമുണ്ടാക്കുന്നവരിൽ നിന്ന് 1000 ദിർഹം പിഴ ഈടാക്കും. അപകട സ്ഥലങ്ങളിൽ ഒത്തുകൂടുന്നവർ ഗതാഗത തടസം സൃഷ്ടിക്കുന്നത് തടയാനാണ് നിയമം കർശനമാക്കുന്നതെന്ന് അബുദാബി പൊലീസ് പറഞ്ഞു. അപകടം നടന്ന സ്ഥലത്ത് കാണാൻ വാഹനത്തിന്‍റെ‌ വേഗം കുറയ്ക്കുമ്പോൾ മറ്റ് എമർജൻസി വാഹനങ്ങളുടെ യാത്രയും തടസ്സപ്പെടുന്നുണ്ട്. മാത്രമല്ല ഇത് പലപ്പോഴും കൂടുതൽ അപകടങ്ങളിലേക്ക് നയിക്കുന്നു. ചില ഡ്രൈവർമാർ അപകട […]

ജിദ്ദ: കേന്ദ്രഹജ്ജ്‌ കമ്മിറ്റിയിലും സ്വകാര്യ സംഘങ്ങളിലുമായി കേരളത്തിൽ നിന്നുള്ളവരുടെ ഹജ്ജിനുള്ള വരവ് ശക്തിപ്പെട്ടു കൊണ്ടിരിക്കേ മലയാളികളായ നേതാക്കളും മക്കയിൽ എത്തി കൊണ്ടിരിക്കുകയാണ്. ഹജ്ജിൽ പങ്കെടുക്കാനായി ജിദ്ദാ ഹജ്ജ് ടെർമിനലിൽ എത്തിയ മുസ് ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡൻറ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ എന്നിവർക്ക് വിമാന താവളത്തിൽ വെച്ച് ഊഷ്‌മളമായ വരവേൽപ്പ് ലഭിച്ചു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, വൈസ് […]

ഒഡീഷ ട്രെയിൻ ദുരന്തം വിതച്ച് ദിവസങ്ങൾക്ക് ശേഷം കർണാടകയിൽ റെയിൽവേ ട്രാക്കിൽ കല്ലിടുന്നതിനിടെ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പിടികൂടി. 275 പേർ കൊല്ലപ്പെടുകയും 1,200 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഭയാനകമായ ഒഡീഷ ട്രെയിൻ അപകടത്തിന് ദിവസങ്ങൾക്ക് ശേഷം, കർണാടകയിലെ റെയിൽവേ ട്രാക്കിൽ ഒരു കുട്ടിയുടെ കല്ല് ഇടുന്ന വീഡിയോയാണ് ഇപ്പോൾ ട്വിറ്ററിൽ വൈറലായിരിക്കുന്നത്. അരുൺ പുദൂർ എന്ന ട്വിറ്റർ ഉപയോക്താവ് പങ്കിട്ട വീഡിയോയിൽ, റെയിൽവേ ട്രാക്കിൽ നിരവധി വലിയ കല്ലുകൾ സ്ഥാപിച്ചതിന് പ്രായപൂർത്തിയാകാത്ത കുട്ടിയെ അധികൃതരായ രണ്ടുപേർ […]

അബുദാബി: എമിറേറ്റിലെ ഇലക്ട്രിക് കാറുകളുടെ പരിശോധനകൾക്കായി പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി അബുദാബി പോലീസ്. ലൈസൻസ് ആവശ്യങ്ങൾക്കായി ഇലക്ട്രിക് കാറുകൾ പരിശോധിക്കുന്നതിന് വേണ്ടി രണ്ട് വാഹന പരിശോധനാ കേന്ദ്രങ്ങളിൽ പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ADNOC ഡിസ്ട്രിബൂഷൻ കമ്പനിയുമായി സഹകരിച്ചാണ് സൗകര്യങ്ങൾ ഒരുക്കിയത്. ADNOC വെഹിക്കിൾ ഇൻസ്‌പെക്ഷൻ സെന്റർ, മുറൂർ ഏരിയ, അൽ ഐൻ, അൽ ബതീനിലെ വെഹിക്കിൾ ഇൻസ്‌പെക്ഷൻ സെന്റ എന്നിവിടങ്ങളിലാണ് ഇലക്ട്രിക് കാറുകൾക്കായുള്ള പ്രത്യേക വരികൾ ഏർപ്പെടുത്തിയത്. ഇനിമുതൽ ഇലക്ട്രിക് കാർ ഉടമകൾക്ക് ഈ പ്രത്യേക വരികൾ […]

കൊച്ചി: അദാനി ഫൗണ്ടേഷൻ വിഴിഞ്ഞത്ത് ആരംഭിച്ച കമ്മ്യൂണിറ്റി വോളണ്ടിയർ പ്ലാറ്റ്‌ഫോമിലൂടെ ഈ വർഷം ആയിരം ദരിദ്രരെ സർക്കാർ പദ്ധതികളുമായി ബന്ധിപ്പിക്കും. ഇതിനായി 46 വനിതാ വോളണ്ടിയർമാർക്ക് ഫൗണ്ടേഷൻ പരിശീലനം നല്‍കും.  സാമൂഹ്യ പരിഗണനയുടെയും പൊതുതാൽപര്യത്തിന്‍റെയും ഇടപെടലുകളിലൂടെ വിഴിഞ്ഞത്ത് വ്യത്യസ്തമായ ഒരു മാതൃകയാണ് അദാനി ഫൗണ്ടേഷൻ അവതരിപ്പിക്കുന്നത്. കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിയുടെ ഭാഗമായി അദാനി ഫൗണ്ടേഷൻ കോവിഡ് മഹാമാരി കാലത്താണ് വിഴിഞ്ഞത്ത് കമ്മ്യൂണിറ്റി വോളണ്ടിയർ പ്ലാറ്റ്‌ഫോം ആരംഭിക്കുന്നത്. ഈ പ്ലാറ്റ്‌ഫോം സാങ്കേതികവിദ്യയിലൂടെ സർക്കാരിനും ദരിദ്രർക്കും ഇടയിൽ ഒരു പ്രധാന കണ്ണിയായി പ്രവർത്തിക്കുന്നു. അതുവഴി ആളുകൾക്ക് സർക്കാർ […]

error: Content is protected !!