കാഞ്ഞിരപ്പള്ളി സ്വദേശിയായ റിമാന്‍ഡ് പ്രതി കോട്ടയം മെഡിക്കല്‍ കോളേജില്‍ മരിച്ചു; പൊലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് ബന്ധുക്കള്‍; യുവാവിന്റെ തലയില്‍ മുറിവുകളുണ്ടെന്നും ആരോപണം; റിമാന്‍ഡില്‍ കഴിയവേ അപസ്മാരമുണ്ടായെന്ന് ജയില്‍ അധികൃതര്‍

ന്യൂസ് ബ്യൂറോ, കോട്ടയം
Wednesday, January 13, 2021

കോട്ടയം: സാമ്പത്തികതട്ടിപ്പുകേസില്‍ പ്രതിയായ യുവാവ് റിമാന്‍ഡില്‍ മരിച്ചു. കാഞ്ഞിരപ്പള്ളി വട്ടകപ്പാറ സ്വദേശി ഷഫീഖ് തൈപ്പറമ്പില്‍ (35) ആണ് കോട്ടയം മെഡി. കോളജില്‍ മരിച്ചത്. ഉദയംപേരൂര്‍ പൊലീസാണ് ഷഫീഖിനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പൊലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് ഷഫീക്കിന്റെ പിതാവ് പറയുന്നു. ഷഫീഖിന്റെ തലയില്‍ മുറിവുകളുണ്ടെന്നും പൊലീസ് മര്‍ദനമേറ്റെന്നും ബന്ധുക്കള്‍ ആരോപിച്ചു. കോവിഡ് സെന്ററില്‍ റിമാന്‍ഡില്‍ കഴിയവേ അപസ്മാരമുണ്ടായെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.

ട്രഷറി ഓഫീസറാണെന്നു പറഞ്ഞ് ഉദയംപേരൂരിൽ ഒറ്റയ്ക്ക് വാടകവീട്ടിൽ താമസിക്കുന്ന സ്ത്രീയെ കബളിപ്പിച്ച് സ്വർണക്കമ്മലും പണവും തട്ടിയെടുത്ത കേസിലാണ് ഷെഫീക്ക് അറസ്റ്റിലായത്.

×