കോ​ട്ട​യം: ക​ള്ള​നെ പി​ടി​ക്കാ​ന് സ്ഥാ​പി​ച്ച സി​സി ക്യാ​മ​റ​യും അ​ടി​ച്ചു​മാ​റ്റി ക​ള്ള​ന് ക​ട​ന്നു. കോ​ട്ട​യം പൊ​ത്ത​ന്​പു​റം സെ​ന്റ് ഇ​ഗ്നാ​ത്തി​യോ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ബ്ലോ​സം വാ​ലി സ്കൂ​ള്‍ ഓ​ഫ് എ​യ്ഞ്ച​ല്‍​സി​ലാ​ണു ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ടു മ​ണി​യോ​ടെ ക​ള്ള​ന് മോഷണം നടത്തിയത്.
ഓ​ഗ​സ്റ്റി​ല്‍ സ്കൂ​ളി​ല്‍ മോ​ഷ​ണ ശ്ര​മ​മു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്നാ​ണു നി​രീ​ക്ഷ​ണ​ത്തി​നാ​യി ക്യാ​മ​റ സ്ഥാ​പി​ച്ച​ത്. നാ​ലു ക്യാ​മ​റ​ക​ളാ​ണു സ്ഥാ​പി​ച്ചി​രു​ന്ന​ത്. മോ​ഷ​ണ​ത്തി​നെ​ത്തി​യ ക​ള്ള​ന് ഇ​തി​ല്‍ ഒ​ന്നു​മാ​യി ക​ട​ക്കു​ക​യാ​യി​രു​ന്നു. ക്യാ​മ​റ​ക​ളി​ല്‍ ര​ണ്ടെ​ണ്ണം മു​ക​ളി​ലേ​ക്കു തി​രി​ച്ചു വ​യ്ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ ചെ​റു​പ്പ​ക്കാ​ര​നാ​യ യു​വാ​വി​ന്റെ ദൃ​ശ്യം പു​റ​ത്തെ ക്യാമ​റ​യി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്. ഇ​തു സ​ഹി​ത​മാ​ണു പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. പ​ഴ​യ മോ​ഷ​ണ കേ​സി​ല്‍ അ​ന്വേ​ഷ​ണം ന​ട​ന്നു വ​രു​ന്ന​തി​നി​ടെ​യാ​ണു വീ​ണ്ടും മോ​ഷ​ണം ന​ട​ന്ന​ത്.