Advertisment

കോഴിമുട്ട എടുക്കാനായി വിറകു കെട്ടിൽ കൈയിട്ട ഗൃഹനാഥന്‍ പാമ്പുകടിയേറ്റു മരിച്ചു

New Update

കോട്ടയം: കോട്ടയത്ത്‌ കോഴിമുട്ട എടുക്കാനായി വിറകു കെട്ടിൽ കൈയിട്ട ഗൃഹനാഥന്‍ പാമ്പുകടിയേറ്റു മരിച്ചു. മണ്ണയ്ക്കനാട് കുളത്തിനാല്‍ പീടികയില്‍ സുകുമാരന്‍ നായര്‍ ആണ് മരിച്ചത്. വീടിന് സമീപം കൂട്ടിവെച്ചിരുന്ന തടിക്കഷണങ്ങള്‍ക്കിടയിലാണ് കോഴിമുട്ട വച്ചിരുന്നത്.

Advertisment

publive-image

മുട്ട എടുക്കുന്നതിനിടയില്‍ കടിയേറ്റതായി തോന്നിയെങ്കിലും പാമ്പിനെ കാണാത്തതിനാല്‍ കാര്യമാക്കിയിരുന്നില്ല. പിന്നീട് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

വിറകുപുരയുടെ പരിസരത്ത് പരിശോധന നടത്തിയപ്പോള്‍ പാമ്പിന്റെ മാളം കണ്ടെത്തി. സുകുമാരന്‍ നായര്‍ മണ്ണയ്ക്കനാട് പോസ്റ്റ് ഓഫീസില്‍ താത്കാലിക പോസ്റ്റ്മാനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.

snake
Advertisment