കോട്ടയം

കോട്ടയം ജില്ലയില്‍ അഞ്ച് ശതമാനത്തില്‍ താഴെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ളത് ഒമ്പത് തദ്ദേശസ്ഥാപനങ്ങളില്‍; അഞ്ചിനും പത്തിനുമിടയില്‍ 26 ഇടത്ത്, ജൂണ്‍ എട്ട് മുതല്‍ 14 വരെയുള്ള കണക്കുകള്‍ ഇപ്രകാരം

ന്യൂസ് ബ്യൂറോ, കോട്ടയം
Tuesday, June 15, 2021

കോട്ടയം: ജൂണ്‍ എട്ട് മുതല്‍ 14 വരെയുള്ള ഒരാഴ്ചക്കാലത്തെ ശരാശരി ടെസ്റ്റ് നിരക്ക് പ്രകാരം ജില്ലയില്‍ ഒമ്പത് തദ്ദേശസ്ഥാപനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിന് താഴെ. അഞ്ചിനും പത്തിനുമിടയില്‍ ടിപിആര്‍ ഉള്ളത് 26 തദ്ദേശ സ്ഥാപനങ്ങളിലാണ്.

10-20 വരെ ടിപിആര്‍ 37 തദ്ദേശസ്ഥാപനങ്ങളിലുണ്ട്. അഞ്ച് തദ്ദേശസ്ഥാപനങ്ങളിലെ ടിപിആര്‍ 20നും 30നും ഇടയിലാണ്. 30-ന് മുകളില്‍ ജില്ലയില്‍ ടിപിആര്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജൂണ്‍ 16ന് സ്ഥിതി വിലയിരുത്തിയശേഷം ഏറ്റവും പുതിയ പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലായിരിക്കും 17 മുതല്‍ തദ്ദേശ സ്ഥാപന തലത്തില്‍ രോഗപ്രതിരോധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക.

ടിപിആര്‍ ജൂണ്‍ എട്ട് മുതല്‍ 14 വരെ…

×