New Update
കൊല്ലം: വിവാഹത്തിൽ നിന്നു പ്രതിശ്രുതവരൻ പിന്മാറിയതിനെ തുടർന്നു കൊട്ടിയത്ത് ആത്മഹത്യ ചെയ്ത യുവതിയുടെ സഹോദരിയെയും ഒപ്പമുണ്ടായിരുന്ന യുവാവിനെയും മൂവാറ്റുപുഴയിൽനിന്നു പൊലീസ് കസ്റ്റഡിയിലെടുത്തു.
Advertisment
2020 സെപ്റ്റംബറിലാണു യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഇവരുടെ സഹോദരിയാണ് ഇപ്പോൾ പൊലീസ് പിടിയിലായത്.
കഴിഞ്ഞ 18 മുതൽ ഇവരെ കാണാനില്ലെന്നു ഭർത്താവ് ഇരവിപുരം പൊലീസിൽ പരാതി നൽകിയിരുന്നു. 10 മാസം പ്രായമുള്ള കുട്ടിയെ ഉപേക്ഷിച്ചാണ് ഇവർ പോയത്.
ആത്മഹത്യ സംഭവത്തിൽ നീതി ആവശ്യപ്പെട്ടു രൂപീകരിച്ച സമൂഹമാധ്യമക്കൂട്ടായ്മയിലെ അംഗമാണ് ഇപ്പോൾ സഹോദരിക്കൊപ്പം പിടിയിലായത്. കേസിൽ പള്ളിമുക്ക് കൊല്ലൂർവിള സ്വദേശി മുഹമ്മദ് ഹാരിസ് നേരത്തേ അറസ്റ്റിലായിരുന്നു.