രുചിയും പോഷകങ്ങളും ഏറെയടങ്ങിയ വിള; കോവല്‍ പാലിനു തുല്ലൃം, പ്രമേഹക്കാര്‍ക്ക്്ഉത്തമം

New Update

പറയിപെറ്റ പന്തിരുകുലത്തില്‍ പാക്കനാരു കൊണ്ടുവന്ന പശുവിന്റെ അകിട് അഗ്നിഗോത്രി വലിച്ചെറിഞ്ഞത്് കോവലായി മാറിയെന്നാണ് ഐതിഹ്യം. കോവല്‍ പാലിനു സമമാണെന്നാണ് പറയുക. രുചിയും പോഷകങ്ങളും ഏറെയടങ്ങിയ വിളയാണിത്. കോവയ്ക്കയുടെ ജന്മദേശം ഈസ്റ്റ് ആഫ്രിക്കയാണ്.

Advertisment

publive-image

വിറ്റാമിന്‍ ബി1, വിറ്റാമിന്‍ ബി2, അയണ്‍, പൊട്ടാസൃം, കാല്‍സൃം, ഫൈബര്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. കോവയ്ക്കയില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനപ്രക്രിയയെ ത്വരിതപ്പെടുത്തുകയും ക്ഷീണം കുറയുന്നതിനു സഹായിക്കുകയും ചെയ്യുന്നു. മൂത്രത്തില്‍ കല്ലിനെ നിയന്ത്രിക്കുന്നതിനും കോവല്‍ നല്ലതാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

നടുന്ന രീതി

വള്ളിയായി പടരുന്നതിനാല്‍ പന്തലിട്ടോ മറ്റു മരങ്ങളിലേക്ക് പടര്‍ത്തിയോ വേണം നടാന്‍. തണ്ടു മുറിച്ചെടുത്താണ് നടുന്നത് . തടങ്ങളെടുത്ത് നടാം്. കൂടാതെ ചെറിയ കവറുകളില്‍ മണ്ണുനിറച്ച്് നട്ടുമുളപ്പിച്ചതിനു ശേഷം മണ്ണില്‍ നടുന്ന രീതിയും നല്ലതാണ്. ജൈവവളം, ചാണകപ്പൊടി എന്നിവ ചേര്‍ത്തുവേണം നടാന്‍. മേയ്-ജൂണ്‍ മാസങ്ങളില്‍ നടുന്നതാണ് നല്ലത് .വേനല്‍ക്കാലത്ത്് നന്നായി വെള്ളമൊഴിച്ചുകൊടുക്കണം.

ധാരാളം ഫലങ്ങള്‍ കിട്ടാന്‍ നയ്ക്കുന്നത് സഹായിക്കും. വള്ളി നീളുന്നതനുസരിച്ച് ഇടയ്്ക്കു പച്ചചാണക കുഴമ്പ്് ഒഴിച്ചുകൊടുക്കുന്നത്് വേരോട്ടമുണ്ടാകാന്‍ സഹായിക്കും. നല്ല വെയിലുള്ള സ്ഥലം നോക്കി പന്തലിട്ടു പടര്‍ത്തി വിടണം. നന്നായി പരിപാലിച്ചാല്‍ വര്‍ഷം മുഴുവന്‍ കായ്കള്‍ ലഭിക്കും.

വലുപ്പം കൂടിയ കായ്കള്‍ ഉണ്ടാകുന്ന സുലഭ ഒരു പ്രധാന ഇനമാണ്. കായീച്ചയുടെ അക്രമണമാണ്് കോവലില്‍ കണ്ടുവരുന്ന പ്രധാന പ്രശ്‌നം. ഫെറമോണ്‍ കെണി കായീച്ചയെ തുരത്താന്‍ നല്ലതാണ്. പുതുമഴയത്ത്് കോവല്‍ വെട്ടിവിട്ടാല്‍ വീണ്ടും കിളിര്‍ത്തു പുതിയ വള്ളിവീശി നല്ല ഫലം ലഭിക്കും.

koval farming
Advertisment