ല​ണ്ട​ന്: കൊ​റോ​ണ പടര്‍ന്ന് പിടിക്കുന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചാമ്പ്യ​ന്​സ് ലീ​ഗും യൂ​റോ​പ്പ ലീ​ഗും ഉ​ള്‍​പ്പെ​ടെ​യു​ള്ള ടൂ​ര്‍​ണ​മെ​ന്റു​ക​ള്‍ യു​വേ​ഫ മാ​റ്റി​വ​ച്ചു. അ​ടു​ത്ത​യാ​ഴ്ച നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളാ​ണ് നീ​ട്ടി​വ​ച്ച​ത്. ചാ​മ്പ്യ​ന്​സ് ലീ​ഗി​ന്റെ​യും യൂ​റോ​പ്പ ലീ​ഗി​ന്റെ​യും ക്വാ​ര്‍​ട്ട​ര്‍ മ​ത്സ​ര​ങ്ങ​ളു​ടെ ന​റു​ക്കെ​ടു​പ്പും മാ​റ്റി​വ​ച്ചു.
പ്രീ ​ക്വാ​ര്‍​ട്ട​ര്‍ മ​ത്സ​ര​ങ്ങ​ള്‍ നീ​ട്ടി​വ​ച്ച​തോ​ടെ​യാ​ണ് മാ​ര്‍​ച്ച് 20 ന് ​ന​ട​ത്താ​നി​രു​ന്ന ന​റു​ക്കെ​ടു​പ്പും മാ​റ്റി​യ​ത്. ചാ​മ്പ്യ​ന്​സ് ലീ​ഗി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി-​റ​യ​ല്‍ മാ​ഡ്രി​ഡ്, യു​വ​ന്റ്സ്-​ലി​യോ​ണ്, ബാ​ഴ്സ​ലോ​ണ-​നാ​പ്പോ​ളി, ബ​യേ​ണ് മ്യൂ​ണി​ക്ക്-​ചെ​ല്‍​സി തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളും മാ​റ്റി​വ​ച്ച​വ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.
ഈ ​മാ​സം 17, 18 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കേ​ണ്ടി​യി​രു​ന്ന യു​വേ​ഫ യൂ​ത്ത് ലീ​ഗ് ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ളും മാ​റ്റി​വ​ച്ചു. മാ​റ്റി​വ​ച്ച മ​ത്സ​ര​ങ്ങ​ളു​ടെ ഷെ​ഡ്യൂ​ള്‍ സം​ബ​ന്ധി​ച്ച തീ​രു​മാ​ന​ങ്ങ​ള്‍ പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് യു​വേ​ഫ അ​റി​യി​ച്ചു.