റിയാദ് : കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ വ്യാപാര സ്ഥാപനങ്ങളും മാളുകളും തുടര്‍ച്ചയായി തുറന്ന് പ്രവര്‍ത്തിക്കണമെങ്കില്‍ എല്ലാവരും മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ പാലിക്കണമെന്ന് സൗദി വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുറഹ്മാന്‍ അല്‍ഹുസൈന്‍ പറഞ്ഞു.
വ്യാപാര സ്ഥാപനങ്ങളും ചെറിയ മാളുകളും തുടര്‍ന്നും തുറന്ന് പ്രവര്‍ത്തിക്കുന്നതിന് എല്ലാവരും മുന്‍കരുതല്‍ നടപടികള്‍ പാലിക്കല്‍ നിര്‍ബന്ധമാണ്. വാണിജ്യ മന്ത്രിയും മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രിയും മാളുകളുടെയും ഷോപ്പിംഗ് മാളുകളുടെയും റെസ്റ്റോന്റുകളുടെയും കോഫി ഷോപ്പുകളുടെയും ഉടമകളായ 370 ലേറെ വ്യവസായികളു മായി കൂടിക്കാഴ്ച നടത്തി.
യോഗത്തില്‍ തിരുമാനങ്ങള്‍ വിശദീകരിക്കവെ ഓരോ മണിക്കൂറിലും ശരാശരി പത്തു നിയമ ലംഘനങ്ങള്‍ വീതം വാണിജ്യ മന്ത്രാലയ സംഘങ്ങള്‍ കണ്ടെത്തുന്നുണ്ടെന്നും മൂവായിരത്തിലേറെ വ്യാപാര സ്ഥാപനങ്ങള്‍ ശരീര ഊഷ്മാവ് പരിശോധിക്കാതെ ഉപയോക്താക്കള്‍ക്ക് പ്രവേശനം നല്‍കിയതായും രണ്ടായിരത്തിലേറെ സ്ഥാപനങ്ങള്‍ മാസ്‌കുകള്‍ ധരിക്കാത്തവര്‍ക്ക് പ്രവേശനം നല്‍കിയതായും 400 ലേറെ സ്ഥാപനങ്ങള്‍ അണുനശീകരണികള്‍ ലഭ്യമാക്കുന്നില്ലെന്നും വാണിജ്യ മന്ത്രാലയം നടത്തിയ പരിശോധനകളില്‍ കണ്ടെത്തിയതായും അബ്ദുറഹ്മാന്‍ അല്‍ഹുസൈന്‍ പറഞ്ഞു.
മുന്‍കരുതല്‍ നടപടികളും വ്യവസ്ഥകളും പ്രോട്ടോകോളും കര്‍ശനമായി പാലിക്കണമെന്ന് കൂടിക്കാഴ്ചക്കിടെ വ്യവസായികളോട് മന്ത്രിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വാണിജ്യ മന്ത്രാലയ സംഘങ്ങള്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധനകള്‍ തുടരുകയാണ്.നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പിഴയും സ്ഥാപനം അടപ്പിക്കുകയും ചെയ്യുമെന്ന് കര്‍ശന നിര്‍ദേശമാണ് ബന്ധപെട്ട മന്ത്രാലയം നല്‍കിയിരിക്കുന്നത്.
അതിനിടെ ഫെബ്രുവരിവരി രണ്ടിന് എര്‍പെടുത്തിയ നിയന്ത്രണങ്ങള്‍ ഹോട്ടലിന്റെയും, റെസ്റ്റോന്റുകളുടെയും കോഫി ഷോപ്പുകളുടെയും ബിസിനെസ് പകുതിയില്‍ താഴെയായി കുറഞ്ഞു. ഇരുന്നു ഭക്ഷണം കഴിക്കാൻ നിരോധനമേർപ്പെടുത്തിയിരിക്കുകയാണ്. കൗണ്ടറുകൾക്ക് മുമ്പിൽ സാമൂഹിക അകലം പാലിച്ച് ക്യൂ നിന്ന് ഭക്ഷണ സാധനങ്ങൾ വാങ്ങിക്കണമെന്നതാണ് ചട്ടം. നിയമങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ വൻ തുക പിഴയായി നൽകേണ്ടി വരും.കൂടാതെ ഹോട്ടൽ അടപ്പിക്കുകയും ചെയ്യും.
ഹോട്ടലുകളിലേക്ക് സുഹൃത്തുക്കളുമായി കൂട്ടംകൂടി വന്നിരുന്നു കഴിക്കുന്ന സമ്പ്രദായമാണ് മിക്കസ്ഥലങ്ങളിലും ഉള്ളത് നല്ലൊരുവിഭാഗം സ്വദേശികളും പുലർത്തിപ്പോരുന്നത് ഈ സമ്പ്രദായം ആണ്. അത്യാവശ്യമല്ലാതെ പുറത്തിറങ്ങാതിരിക്കുന്നതിനാൽ പാർസലുകളും ജനങ്ങൾ പൊതുവെ വാങ്ങിക്കാതെ വീട്ടിലെ ഭക്ഷണം കൊണ്ട് തൃപ്തിപ്പെടുകയാണ്. കടുത്ത നിയന്ത്രണങ്ങൾ തുടർന്നാൽ ചില ഹോട്ടലുകളെങ്കിലും പൂട്ടേണ്ടി വരുമെന്നുള്ള അവസ്ഥയിലാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ പറയുന്നത്
നിയന്ത്രണങ്ങള്‍ എന്ന് നീക്കുമെന്ന് ഒരു വെക്തതയുമില്ല സൗദിയില്‍ പ്രതിദിന കൊറോണ കേസുകളും ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്ന കൊറോണ രോഗികളുടെ എണ്ണവും ഉയര്‍ന്നു തന്നെ നില്‍ക്കുന്നതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ആലി വെക്തമാക്കിയത്.അതുകൊണ്ട് തന്നെ നിയന്ത്രണങ്ങള്‍ തുടരാന്‍ തന്നെയാണ് സാധ്യത.