കൊവിഡ് മാനദണ്ഡം ലംഘിച്ചു; നടൻ മമ്മൂട്ടിക്കെതിരെ കേസെടുത്തു

New Update

publive-image

കോഴിക്കോട്: കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് നടൻ മമ്മൂട്ടിക്കെതിരെ കേസെടുത്തു. കേരള പകര്‍ച്ചവ്യാധി നിയമപ്രകാരം എലത്തൂര്‍ പൊലീസാണ് കേസെടുത്തിട്ടുള്ളത്. മെയ്ത്ര ആശുപത്രിയിൽ സന്ധി മാറ്റിവയ്ക്കലിനുള്ള റോബോട്ടിക് ശസ്ത്രക്രിയ വിഭാഗത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ ആൾക്കൂട്ടമുണ്ടാക്കിയതിനാണ് കേസ്.

Advertisment

കഴിഞ്ഞ ചൊവ്വാഴ്ച ഉദ്ഘാടന പരിപാടിക്ക് ശേഷം ആശുപത്രി സന്ദർശിക്കാൻ മമ്മൂട്ടി തീവ്രപരിചരണ വിഭാഗം ബ്ലോക്കിലെത്തിയിരുന്നു. ഇത് ആളുകൾ കൂട്ടംകൂടാൻ കാരണമായി. എന്നാൽ ഉദ്ഘാടന ചടങ്ങ് കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു നടന്നതെന്ന് ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു.

ആശുപത്രിയിൽ നടൻ എത്തിയപ്പോൾ മുന്നൂറോളം പേർ കൂട്ടം കൂടിയെന്ന് എലത്തൂർ പൊലീസ് പറഞ്ഞു. പകര്‍ച്ചവ്യാധി നിയമത്തിലെ സെക്ഷന്‍ 4, 5, 6 പ്രകാരമാണ് കേസ്.

NEWS
Advertisment