ആര്‍എസ്പി ലെനിനിസ്റ്റില്‍ പൊട്ടിത്തെറി; കോവൂര്‍ കുഞ്ഞുമോനെ പാര്‍ട്ടി ക്ഷണിതാവ് സ്ഥാനത്ത് നിന്ന് പുറത്താക്കിയതായി പാര്‍ട്ടി സെക്രട്ടറി ബലദേവ്‌

ന്യൂസ് ബ്യൂറോ, കൊല്ലം
Monday, February 22, 2021

കൊല്ലം: കുന്നത്തൂര്‍ എം.എല്‍.എ. കോവൂര്‍ കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള ആര്‍എസ്പി ലെനിനിസ്റ്റില്‍ പൊട്ടിത്തെറി. കോവൂര്‍ കുഞ്ഞുമോനെ പാര്‍ട്ടി ക്ഷണിതാവ് സ്ഥാനത്ത് നിന്ന് പുറത്താക്കി.സംസ്ഥാന സെക്രട്ടറി ബലദേവാണ് തീരുമാനം അറിയിച്ചത്.

പാര്‍ട്ടിക്ക് ലഭിക്കേണ്ട ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ എംഎല്‍എ നഷ്ടമാക്കിയെന്നും ബലദേവ് ആരോപിച്ചു. കുന്നത്തൂരില്‍ കഞ്ഞുമോന് സീറ്റ് നല്‍കിയാല്‍ ആര്‍എസ്പി ലെനിനിസ്റ്റ് സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും സംസ്ഥാന സെക്രട്ടറി അറിയിച്ചു. കുഞ്ഞുമോന്‍ പാര്‍ട്ടിയെ തകര്‍ത്തെന്നാണ് വിമര്‍ശനം.

×