കൊല്ലം: ഒടുവിൽ വിവാഹിതനാവാൻ തീരുമാനിച്ച് കുന്നത്തൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോൻ എം.എൽ.എ. തിരഞ്ഞെടുപ്പിന് ശേഷം ആലോചന തുടങ്ങും. മുഖ്യമന്ത്രിയുടെ അംഗരക്ഷൻ തള്ളിയതല്ല തന്നെ രക്ഷിച്ചതാണ്. തന്നെ ആക്രമിച്ചു എന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും കുഞ്ഞുമോൻ വ്യക്തമാക്കി.
/sathyam/media/post_attachments/GpC93q2rm5p5GEoouNf3.jpg)
നിയമ സഭയിൽ വന്നിട്ടുളളതും നാട്ടിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയവുമാണ് തന്റെ വിവാഹം. നിയമസഭയിൽ ശാസ്താംകോട്ടകായലിന്റെ സംരക്ഷണത്തിന് വേണ്ടി ഇരുപത് വർഷക്കാലം സംസാരിച്ച ആളാണ് ഞാൻ. ആ തടാകത്തെ എന്റെ കാമുകിയായാണ് താൻ രൂപപ്പെടുത്തിയെടുത്തത്. ആ കാമുകിയുടെ സംരക്ഷണം ഉറപ്പുവരുത്തിക്കൊണ്ട് മാത്രമെ വിവാഹം കഴിക്കു എന്ന് പറഞ്ഞിരുന്നു. ജനങ്ങളുടെ, ആഗ്രഹം ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ അതുകൂടി ആലോചിക്കും. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ തന്റെ വിവാഹം പ്രതീക്ഷിക്കാമെന്നും കുഞ്ഞുമോൻ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ അംഗരക്ഷകൻ തന്നെ ആക്രമിച്ചു എന്ന വാർത്ത അടിസ്ഥാന രഹിതമാണ്. മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയപ്പോൾ പൊലീസുകാർക്കും അംഗരക്ഷകർക്കും നിയന്ത്രിക്കാൻ പറ്റാത്ത തരത്തിലുളള തിരക്കായിരുന്നു. അദ്ദേഹത്തെ സ്വീകരിക്കാൻ താനും ഇലക്ഷൻ കമ്മിറ്റിയുടെ പ്രസിഡന്റും സെക്രട്ടറിയും റോഡിൽ നിന്നും സ്വീകരിച്ച് വേദിയിലേക്ക് കൊണ്ട് വരുമ്ബോഴാണ് താൻ തിരക്കിനിടയിൽപ്പെട്ടതും അംഗരക്ഷകർ ഷർട്ടിൽ പിടിച്ചതും.
ശേഷം മുഖ്യമന്ത്രിതന്നെ എന്നോട് മുന്നേ നടക്കാൻ പറയുകയായിരുന്നു. എന്നെ അപകടത്തിൽ നിന്നും രക്ഷിച്ചതാണ് അംഗരക്ഷകൻ. ബോധപൂർവ്വം പിടിച്ചുമാറ്റിയതല്ല. അദ്ദേഹത്തിന് ഞാൻ എം.എൽ.എ ആണെന്ന് അറിയാമായിരുന്നു. തിക്കിലും തിരക്കിലും പെട്ട എന്നെ അംഗരക്ഷകൻ രക്ഷപെടുത്തുകയായിരുന്നു എന്നും കോവൂർ കുഞ്ഞുമോൻ വ്യക്തമാക്കി.