കോഴിക്കോട്: തിരുവള്ളൂരിൽ ഏറെ നാളായി അസുഖ ബാധിതയായി കിടപ്പിൽ ആയിരുന്ന ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് വീട്ടുവരാന്തയിൽ തൂങ്ങിമരിച്ചു. കുയ്യാലിൽ മീത്തൽ ഗോപാലൻ, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. ഗോപാലന്റെ മൃതദേഹം വരാന്തയിൽ തൂങ്ങിയ നിലയിലും ലീലയുടെ മൃതദേഹം കിടക്കയിലുമാണ് കണ്ടെത്തിയത്.
/sathyam/media/post_attachments/TbbD5zMixYglaiZTqos1.jpg)
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ലീല ഏറെനാളായി അസുഖ ബാധിതയായി കിടപ്പിൽ ആയിരുന്നു. ഇതിൻ്റെ മനോവിഷമമാണ് മരണത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു.