ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
കോഴിക്കോട്: കോഴിക്കോട് കടവരാന്തയിൽ ഉറങ്ങിക്കിടക്കവേ മദ്യലഹരിയിൽ സുഹൃത്ത് തീവെച്ച് ഗുരുതരമായി പൊള്ളലേറ്റയാൾ മരിച്ചു . കൊടുവള്ളി സ്വദേശി ഷൗക്കത്ത് (48) ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ചത്.
Advertisment
കഴിഞ്ഞ മാസം 17 നായിരുന്നു സംഭവം. ഷൗക്കത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച തമിഴ്നാട് സ്വദേശി മണിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി റിമാൻഡ് ചെയ്തിരിക്കുകയാണ്. അതേസമയം ഷൗക്കത്തിന്റെ മൃദദേഹം ബന്ധുക്കളാരും ഏറ്റെടുക്കാൻ തയാറായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.