കോഴിക്കോട്: ഷഹന മരിച്ച വിവരം അറിഞ്ഞ് അയവാസികള്‍ എത്തുമ്പോള്‍ മൃതദേഹം സജ്ജാദിന്റെ മടിയില്‍ കിടക്കുന്ന നിലയിലായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഷഹാന മുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ചെന്നും മൃതദേഹം എടുത്ത് മടിയില്‍ കിടത്തിയതാണെന്നുമാണ് സജ്ജാദ് നാട്ടുകാരോടു പറഞ്ഞത്.
/sathyam/media/post_attachments/co6pQkvGT1CWAgOB1fmo.jpg)
ഇതാണ് ബന്ധുക്കള്‍ക്ക് സംശയത്തിനിടയാക്കിയത്. വ്യാഴാഴ്ച രാത്രി 1 മണിയോടെയാണ് നാട്ടുകാര്‍ ഷഹനയുടെ മരണവിവരം മാതാപിതാക്കളെ അറിയിച്ചത്.
ഷഹനയെ പലവട്ടം സജ്ജാദ് പല രീതിയില്‍ ഉപദ്രവിച്ചിരുന്നുവെന്ന് ഷഹനയുടെ സഹോദരന്‍ പറഞ്ഞു. മുന്‍പും പല തവണ ഇക്കാര്യവുമായി ബന്ധപ്പെട്ട് ഇടപെട്ടു. എന്നാല്‍ അവഗണിക്കുകയാണുണ്ടായത്.
ഒരു പ്രാവശ്യം പരാതി കൊടുക്കാന്‍ പൊലീസ് സ്റ്റേഷനില്‍ പോകാന്‍ തയാറായപ്പോള്‍ സജ്ജാദും സുഹൃത്തുക്കളും ഇടപെട്ട് തിരികെ കൊണ്ടുവരികയായിരുന്നു. മരിച്ചുവെന്ന് അറിഞ്ഞ ശേഷം അളുകള്‍ എത്തുമ്പോള്‍ സജ്ജാദിന്റെ മടിയിലായിരുന്നു ഷഹന. ഷഹന ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും സഹോദരന്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us