ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
കോഴിക്കോട്: ചാത്തമംഗലത്ത് ഭക്ഷണത്തെ ചൊല്ലി ഹോട്ടലിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു.
Advertisment
ചാത്തമംഗലം എൻഐടിക്കടുത്തുള്ള കട്ടാങ്ങൾ മലയമ്മ റോഡിലെ ഫുഡ്ഡീസ് എന്ന ഹോട്ടലിൽ ആണ് സംഘർഷമുണ്ടായത്. ഹോട്ടലിലെ ജീവനക്കാരനായ ഈസ്റ്റ് മലയമ്മ സ്വദേശി പരപ്പിൽ ഉമ്മറിന് (43) അക്രമി സംഘത്തിന്റെ കുത്തേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചിറ്റാരിപ്പിലാക്കൽ സ്വദേശികളായ 5 പേരടങ്ങുന്ന സംഘമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇവരിൽ നാലുപേരെ കുന്നമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.