കോഴിക്കോട്: കെ.കെ.രമ എംഎൽഎയെ നിശബ്ദമാക്കാനുള്ള ശ്രമത്തിന്റ ഭാഗമാണ് അവർക്കെതിരായ വധഭീഷണിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.
/sathyam/media/post_attachments/yWoTMSrnYykOfPU8U1Kq.jpg)
രമ നിയമസഭയില്‍ സംസാരിക്കുമ്പോള്‍ മുഴങ്ങുന്നത് ടി.പി. ചന്ദ്രശേഖരന്റെ ശബ്ദമാണെന്ന് സതീശൻ അഭിപ്രായപ്പെട്ടു. അത് സിപിഎമ്മിനെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ടെന്നും രമയ്ക്കു ചുറ്റും നിന്ന് സംരക്ഷണം നല്‍കുമെന്നും സതീശന്‍ കോഴിക്കോട് പറഞ്ഞു.
‘വധഭീഷണി മുഴക്കുന്ന കത്ത് ഞാൻ കണ്ടിരുന്നു. രമയെ നിശബ്ദയാക്കാൻ ശ്രമിക്കുകയാണ്. എന്തുകൊണ്ടാണ് രമയെ ആക്ഷേപിക്കുന്നതും വേട്ടയാടുന്നതും? കൊന്നിട്ടും തീരാത്ത പകയാണ് ഇവർക്ക്. ടി.പി.ചന്ദ്രശേഖരനെ 51 തവണ വെട്ടി കൊലപ്പെടുത്തിയിട്ടും അദ്ദേഹത്തിന്റെ മുഖം വികൃതമാക്കിയിട്ടും തീരാത്ത പക അദ്ദേഹത്തിന്റെ ഭാര്യയോടും കാണിക്കുകയാണ്.’’ – സതീശൻ പറഞ്ഞു.
‘‘രമ സംസാരിക്കുമ്പോൾ ചന്ദ്രശേഖരന്റെ ശബ്ദമാണ് നിയമസഭയിൽ മുഴങ്ങുന്നത്. അത് സർക്കാരിനും സിപിഎമ്മിനും നടുക്കമുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് അവരെ വീണ്ടും വേട്ടയാടുകയാണ്. ഭീഷണിപ്പെടുത്തുകയാണ്. അവരെ ഇല്ലാതാക്കുമെന്ന് പറയുകയാണ്. അതിന്റെയൊന്നും മുന്നിൽ രമയോ കേരളത്തിലെ യുഡിഎഫോ തലകുനിക്കുന്ന പ്രശ്നമില്ല. ഞാൻ പറഞ്ഞിട്ടുണ്ടല്ലോ, നാലു ചുറ്റും കാവൽനിന്ന് ഞങ്ങൾ അവരെ സംരക്ഷിക്കും.’’ – സതീശൻ പറഞ്ഞു.