ഞങ്ങൾ ആലപ്പുഴക്കാരുടെ തലയിൽ എന്തിന് കെട്ടിവയ്ക്കുന്നു? ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ച സർക്കാർ തീരുമാനം അംഗീകരിക്കില്ലെന്ന് രമേശ് ചെന്നിത്തല

New Update

കോഴിക്കോട്: ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ച സർക്കാർ തീരുമാനം അംഗീകരിക്കില്ലെന്ന് രമേശ് ചെന്നിത്തല. ജനങ്ങളോട് വെല്ലുവിളിയാണ് ശ്രീറാമിൻ്റെ നിയമനം. ഞങ്ങൾ ആലപ്പുഴക്കാരുടെ തലയിൽ എന്തിന് കെട്ടിവയ്ക്കുന്നു. സർക്കാർ ഈ തീരുമാനം പിൻവലിക്കണം.

Advertisment

publive-image

ചിന്തൻ ശിബിരം കോണ്ഗ്രസിലെ മാറ്റത്തിൻ്റെ തുടക്കമാണ്. പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകും. തൃക്കാക്കരയിൽ കണ്ട ഐക്യമാകും ഇനി പാർട്ടിയിൽ തുടർന്നും കാണുകയെന്നും ചെന്നിത്തല പറഞ്ഞു.

ആലപ്പുഴ കളക്ടറുമായുള്ള ശ്രീറാം വെങ്കിട്ടരാമൻ്റെ നിയമനം അംഗീകരിക്കാൻ സാധിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. സമനില തെറ്റിയ സർക്കാരിൻ്റെ സമനില തെറ്റിയ തീരുമാനമാണ് ശ്രീറാമിൻ്റെ നിയമനമെന്നും ഇദ്ദേഹം പറഞ്ഞു.

 

Advertisment