Advertisment

കോഴിക്കോട് കുറ്റ്യാടിയിൽ മർദനമേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ മർദനമേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു . വളയം ചുഴലി നീലാണ്ടുമ്മലിലെ വാതുക്കൽ പറമ്പത്ത് വിഷ്ണു (30) ആണ് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്.

Advertisment

publive-image

വിഷ്ണുവിനെ മർദിച്ച ചീക്കോന്ന് ചമ്പി ലോറ നീളംപറമ്പത്ത് അഖിലിനെ (23) വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ വിഷ്ണുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. അമ്മ:സുമതി (സിഡിഎസ് മെമ്പർ വളയം പഞ്ചായത്ത്). അച്ഛൻ: പരേതനായ കൃഷ്ണൻ. ഭാര്യ: ശ്രേയ. സഹോദരി: ഷിൻസി.

Advertisment