കോഴിക്കോട് : ഫുട്ബോൾ ലഹരിയാകരുതെന്നും താരാരാധന അതിരുകടക്കരുതെന്നുമുള്ള സമസ്തയുടെ നിർദ്ദേശത്തിനെതിരെ മന്ത്രി വി ശിവൻകുട്ടി. ഫുട്ബോൾ ആരാധന വ്യക്തി സ്വാതന്ത്ര്യമാണെന്നും വ്യക്തികളുടെ അവകാശങ്ങൾക്ക് മേൽ കൈ കടത്താൻ ആർക്കും അധികാരമില്ലെന്നും ശിവൻകുട്ടി കോഴിക്കോട്ട് പറഞ്ഞു.
/sathyam/media/post_attachments/sGe5uoJzyQHhAazunttn.jpg)
ഫുട്ബോൾ ആരാധന വ്യക്തി സ്വാതന്ത്ര്യമാണ്. ഇന്ത്യൻ ഭരണഘടന അതിനുള്ള സ്വാതന്ത്ര്യം നൽകുന്നുണ്ട്. സമസ്തയ്ക്ക് നിർദേശം നൽകാനുള്ള അവകാശമുണ്ട്. പക്ഷേ അത് സ്വീകരിക്കണോ വേണ്ടയോ എന്ന് വ്യക്തികൾക്ക് തീരുമാനിക്കാമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
ഫുട്ബോൾ ആവേശത്തിനെതിരായ സമസ്ത ഖുതുബ കമ്മിറ്റിയുടെ നിർദ്ദേശം വലിയ വിവാദമാണ് ഇതിനോടകം സൃഷ്ടിച്ചത്. താരാരാധന അതിരുകടക്കരുതെന്നും ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളുടെ പതാക കെട്ടുന്നത് ശരിയല്ലെന്നുമാണ് സമസ്ത ഖുതുബ കമ്മിറ്റി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്.