Advertisment

കെപിസിസി പ്രസിഡന്റ്‌ ഒരു ചട്ടക്കൂട് വരച്ചാൽ ഇവിടെ ആരും അതിൽ നിന്ന് പുറത്ത് പോകില്ല, ജനാധിപത്യ പാർട്ടി ആയതുകൊണ്ട് കോൺഗ്രസിൽ തട്ടലും മുട്ടലും ഉണ്ടാകും; എന്നെ പാർലമെന്റിലേക്ക് തന്നെ പരിഗണിക്കണം, എല്ലാവരും കൂടി നിയമസഭയിലേക്ക് തള്ളിയാൽ ഇവർ ഇനി കേന്ദ്രത്തിൽ അധികാരത്തിൽ വരില്ലെന്ന് ജനം വിചാരിക്കുമെന്ന് കെ മുരളീധരൻ എംപി

New Update

കോഴിക്കോട്: ജനാധിപത്യ പാർട്ടി ആയതുകൊണ്ട് കോൺഗ്രസിൽ തട്ടലും മുട്ടലും ഉണ്ടാകുമെന്ന് കെ മുരളീധരൻ എംപി. ഇവിടെ ആരും ചട്ടക്കൂടിന് പുറത്ത് പോകില്ലെന്നും കെ മുരളീധരൻ പറഞ്ഞു. കെപിസിസി പ്രസിഡന്റ്‌ ഒരു ചട്ടക്കൂട് വരച്ചാൽ ആരും അതിൽ നിന്ന് പുറത്ത് പോകില്ല.

Advertisment

publive-image

ജനാധിപത്യ സംവിധാനങ്ങളെ സിപിഎം ഇത് പോലെ ഭരിക്കുന്ന കാലം ഉണ്ടായിട്ടില്ലെന്നും എല്ലാം പരിശോധിച്ച് തിരുത്തി മുന്നോട്ട് പോകാമെന്നും കെ മുരളീധരൻ പറഞ്ഞു. എന്നെ പാർലമെന്റിലേക്ക് തന്നെ പരിഗണിക്കണം എന്നാണ് അഭ്യർത്ഥനയെന്നും എല്ലാവരും കൂടി നിയമസഭയിലേക്ക് തള്ളിയാൽ ഇവർ ഇനി കേന്ദ്രത്തിൽ അധികാരത്തിൽ വരില്ലെന്ന് ജനം വിചാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട് ഡിസിസി ഓഫീസിന്റെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു കെ മുരളീധരൻ എംപി. എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, രമേശ് ചെന്നിത്തല, എം കെ രാഘവൻ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു

 

Advertisment