Advertisment

പി.കെ.സത്യൻ (റേഷൻ കട) ചികിത്സാ സഹായ ഫണ്ട് കൈമാറി

New Update

കോഴിക്കോട്:  ഉണ്ണികുളം സ്വദേശി പി.കെ. സത്യൻ ചികിത്സാ സഹായ ഫണ്ടിലേക്ക് കേരള ഗാലക്സി വേൾഡ് ഗ്രൂപ്പ് സമാഹരിച്ച ധനസഹായം കേരള ഗാലക്സി ഗ്രൂപ്പ് എക്സിക്യുട്ടീവ് മെമ്പർമാരായ സത്യൻ പേരാമ്പ്രയും, സത്താർ ബാലുശ്ശേരിയും, അജന്യ വിജയനും ചേർന്ന് അദ്ദേഹത്തിൻ്റെ കുടുംബത്തിന് കൈമാറി.

Advertisment

publive-image

ഫണ്ട് സമാഹരണത്തിന് സഹകരിച്ച എല്ലാമെമ്പർ മാർക്കും കേരള ഗാലക്സി വേൾഡ് ഗ്രൂപ്പിൻ്റെ നന്ദി അറിയിക്കുന്നു. ഫണ്ട് സമാഹരണത്തിന് മുൻകൈയ്യെടുത്ത് പ്രവർത്തിച്ച കോർഡിനേറ്റർ വിനോദ് അരൂർ, എക്സിക്യുട്ടീവ് മെമ്പർമാരായ തുളസീദാസ് ചെക്യാട്, മഹേഷ് ടുബ്ലി, വിനോജ് ഉമ്മൽ ഹസം, വനിതാ വിംഗിലെ സാന്ദ്രാ എന്നിവർക്ക് കേരള ഗാലക്സി വേൾഡ്ഗ്രൂപ് അഭിനന്ദനം അറിയിച്ചു.

കേരള ഗാലക്സി വേൾഡ് ഗ്രൂപ്പിന്റെ രക്ഷധികാരി വിജയൻ കരുമല എല്ലാ മെമ്പർമാർക്കും നന്ദി അറിയിച്ചു.

Advertisment