കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോടതി ഉത്തരവ് വഴി പങ്കെടുക്കാനെത്തിയവരുടെ ഫലം തടഞ്ഞു. 94 മത്സരഫലങ്ങളാണ് കലോത്സവ സംഘാടകർ തടഞ്ഞത്. ഹൈക്കോടതി നിർദേശപ്രകാരമാണ് ഈ തീരുമാനമെന്ന് സംഘാടകർ പറയുന്നു.
/sathyam/media/post_attachments/8E9owkyTiZGLXuCD8mXe.jpg)
ഇവരുടെ ഫലം പ്രഖ്യാപിച്ചാലും അത് ജില്ലകളുടെയോ സ്കൂളിന്റെയോ പോയന്റിൽ ഉൾപ്പെടില്ലെന്ന് സംഘാടകർ പറയുന്നു. ഇക്കാര്യത്തിൽ എജിയുടെ നിയമോപദേശം ഉണ്ടെന്ന് വ്യക്തമാക്കിയ സംഘാടകർ, ഗ്രേസ് മർക്കിനും കോടതി ഇടപെടൽ വേണമെന്ന് പറയുന്നു.